Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുഡാനിൽ അധികാര...

സുഡാനിൽ അധികാര കൈമാറ്റത്തിന്​ കരാർ

text_fields
bookmark_border
sudan-people
cancel

ഖാർത്തൂം: സുഡാനിൽ ഏറെ നാൾ നീണ്ടു നിന്ന ​പ്ര​ക്ഷോഭത്തിനൊടുവിൽ സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മിൽ അധികാര കൈമാറ്റത്തിന്​ കരാർ. ഭരണത്തിലുള്ള ഇടക്കാല സൈനിക കൗൺസിലാണ്​ അധികാരം കൈമാറാൻ തയാറായത്​. കരാറിൻെറ സാ​ങ്കേതിക വശങ്ങൾ സംബന്ധിച്ച്​ ഇരുപക്ഷത്തു നിന്നുള്ള പ്രതിനിധികളും ജനാധിപത്യവാദികളുടെ സംഘവും സൈന്യവും ശനിയാഴ്​ചയും ചർച്ച തുടരും.

ഭരണഘടനാ പ്രഖ്യാപനത്തിന്​ ഇരുപക്ഷവും പൂർണമായി തയാറാണെന്ന്​ സുഡാനികളേയും ആഫ്രിക്കക്കാരേയും അന്താരാഷ്​ട്ര പൊതുസമൂഹത്തേയും അറിയിക്കുകയാണെന്ന് സുഡാൻ വിഷയത്തിലെ​ ആഫ്രിക്കൻ യൂണിയൻ മധ്യസ്ഥൻ മുഹമ്മദ്​ ഹസ്സൻ ലെബാത്ത്​​ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഏപ്രിലിൽ മുതിർന്ന നേതാവായ ഉമർ അൽ ബഷീറിനെ നീക്കം ചെയ്​തതോടെയാണ്​ സുഡാനിൽ പ്രശ്​നങ്ങൾക്ക്​ തുടക്കമാവുന്നത്​. തുടർന്ന്​ നടന്ന പ്രതിഷേധത്തിൽ നിരവധി പേരാണ്​ കൊല്ലപ്പെട്ടത്​.

അധികാര കൈമാറ്റം സംബന്ധിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ ജനങ്ങൾ നൈൽ തെരുവിൽ ഒത്തു ചേരുകയും കാറിൻെറ ഹോൺ മുഴക്കിയും മറ്റും ആഘോഷം തുടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanworld newsmalayalam newstransitional government
News Summary - Sudan army and opposition agree to form transitional government -world news
Next Story