Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൊഗാദിശു സ്​ഫോടനം:...

മൊഗാദിശു സ്​ഫോടനം: മരണം 276 ആയി

text_fields
bookmark_border
Mogadishu blast
cancel

മൊഗാദിശു: സോമാലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോംബ്​ സ്​ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി. 300ലധികം പേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന്​ വാർത്താവിതരണ മന്ത്രി അബ്​ദുറഹ്​മാൻ ഉസ്​മാൻ പറഞ്ഞു. സ്​ഫോടനം ദേശീയ ദുരന്തമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 

ശനിയാഴ്​ചയാണ്​ തലസ്ഥാനമായ മൊഗാദിശുവിലെ തിരക്കേറിയ ഭാഗത്ത്​ ഹോട്ടലിന്​ സമീപം ട്രക്​​ ബോംബ്​ സ്​ഫോടനമുണ്ടായത്​. വിദേശകാര്യ മന്ത്രാലയമടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളുള്ള മേഖലയിലുണ്ടായ സ്​ഫോടനത്തി​​െൻറ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, അൽഖാഇദ, ​െഎ.എസ്​ ബന്ധം ആരോപിക്കപ്പെടുന്ന അൽ ശബാബ്​ ആണ്​ സ്​ഫോടനത്തിന്​ പിന്നിലെന്ന്​​ സർക്കാർ കുറ്റപ്പെടുത്തി. അമേരിക്കൻ പിന്തുണയോടെ മുഹമ്മദ്​ അബ്​ദുല്ലാഹി മുഹമ്മദ്​ സർക്കാർ അധികാരമേറ്റതിനെ തുടർന്ന്​ അൽ ശബാബ്​ ആക്രമണ മുന്നറിയിപ്പ്​ നൽകിയിരുന്നു.

സ്​ഫോടനത്തെ തുടർന്ന്​ സർക്കാർ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്​. പരിക്കേറ്റവർക്ക്​ രക്തം നൽകാൻ മുന്നോട്ടുവരണമെന്ന്​ പ്രസിഡൻറ്​ ജനങ്ങളോട്​ ആഹ്വാനം ചെയ്​തു. മൊഗാദിശുവിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട്​ നിറഞ്ഞിരിക്കുകയാണെന്നും അവർക്ക്​ ആവശ്യമായ ചികിത്സ നൽകാൻ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നും മദീന ആശുപത്രിയിലെ ഡോക്​ടർ മുഹമ്മദ്​ യുസുഫ്​ പറഞ്ഞു. അതിനിടെ, ആക്രമണത്തിൽ പ്രതിഷേധിച്ച്​ നിരവധി പേർ സംഭവസ്ഥലത്ത്​ തടിച്ചുകൂടി. ചുവന്ന റിബണുകൾ തലയിലണിഞ്ഞ്​ എത്തിയ ജനങ്ങൾ ഭീകര സംഘടനകൾക്കെതിരെയും സർക്കാറിനെതിരെയും മുദ്രാവാക്യം മുഴക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:somaliabomb blastworld newsmalayalam newsMogadishu Blast
News Summary - Somalia attack: Death toll rises 267 in Mogadishu blast
Next Story