സ്ത്രീ വിരുദ്ധ പ്രഭാഷണം; റുവാണ്ടയിലെ ക്രിസ്ത്യൻ റേഡിയോ സ്റ്റേഷൻ അടപ്പിച്ചു
text_fieldsകിഗാലി: സ്ത്രീകളെ നിന്ദിക്കുന്ന തരത്തിലുള്ള പ്രഭാഷണം പ്രക്ഷേപണം ചെയ്തതിന് റുവാണ്ടയിൽ ക്രിസ്ത്യൻ റേഡിയോ സ്റ്റേഷൻ അടച്ചുപൂട്ടി. അമേരിക്കയുടെ ഉടമസ്തതയിലുള്ള അമേസിങ് ഗ്രൈസ് എഫ്.എം ആണ് മാധ്യമ നിരീക്ഷണ സമിതി അടച്ചുപൂട്ടിയത്.
എഫ്.എം സംപ്രേക്ഷണം ചെയ്ത സ്ഥലത്തെ പ്രാദേശിക പുരോഹിതെൻറ പ്രസംഗത്തിൽ സ്ത്രീകൾ അപകടകാരികളാണെന്നും ദൈവഹിതത്തിനെതിരാണെന്നുമുള്ള പരാമർശങ്ങൾ വിവാദത്തിന് വഴിവെക്കുകയായിരുന്നു. പ്രശ്നം വനിത സംഘടനകൾ ഏറ്റെടുത്തതോടെയാണ് പ്രസംഗം പ്രക്ഷേപണം ചെയ്തതിന് എഫ്.എമ്മിനെതിരെ നടപടിയെടുത്തത്. 1994 മുതൽ റുവാണ്ടയിൽ മാധ്യമങ്ങളിലെ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ കർശനമായ സംവിധാനമുണ്ട്.
