Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആമസോണിലെ​ കോവിഡ്​...

ആമസോണിലെ​ കോവിഡ്​ രോഗികൾക്ക്​ ആശുപത്രി പണിയും -പെറു

text_fields
bookmark_border
peru-hospital
cancel

ലിമ: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകളിൽ കോവിഡ്​-19 സ്​ഥിരീകരിച്ച ഗോത്രവർഗ വിഭാഗക്കാരെ ചികിത്സിക്കാൻ ആശുപത്രി പണിയുമെന്ന്​ പെറു. എത്രയും വേഗം തലസ്​ഥാനമായ ലിമയിലെ പുകാൽപയിലെ 100 കിടക്കകളുള്ള ആശുപത്രി നിർമിക്കാനാണ്​ ഉദ്ദേശിക്കുന്നതെന്ന്​ ദേശീയ സാമൂഹിക സുരക്ഷ സമതി വ്യക്​തമാക്കി. 

ബ്രസീലുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്​. ആശുപത്രി നിർമാണം മൂന്നാഴ്​ചക്കുള്ളിൽ പൂർത്തിയാക്കാനാണ്​ തീരുമാനം. പെറുവി​​െൻറ അധീനതയിലുള്ള ആമസോണിൽ നിലവിൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരിക്കയാണ്​. 

രാജ്യത്തെ ആശുപത്രികളെല്ലാം കോവിഡ്​ രോഗികളെ കൊണ്ട്​ നിറഞ്ഞു. മരിക്കുന്നവരുടെ എണ്ണം കൂടുന്നതിനാൽ പ്രാദേശിക ശ്​മശാനങ്ങളിൽ പോലും മൃതദേഹങ്ങൾ സംസ്​കരിക്കാൻ കഴിയാത്ത അവസ്​ഥയിലാണ്​.  

220 ആരോഗ്യ പ്രവർത്തകരെ ആമസോണിലേക്ക്​ അയക്കുമെന്നും സർക്കാർ അറിയിച്ചു. ഓക്​സിജ​​െൻറയും മറ്റ്​ അവശ്യ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. പെറുവിലെ ആകെ കോവിഡ്​ കേസുകളിൽ 2250 എണ്ണം ആമസോണിൽ നിന്നാണ്​. ​ 95 പേർ മരിക്കുകയും ചെയ്​തു. പെറുവിൽ 88,541 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 2,523 പേർ മരണത്തിന്​ കീഴടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:africaworld newsmalayalam newscovid 19Amazon COVID
News Summary - Peru Says Will Build Hospital In Amazon For COVID-19 -India News
Next Story