6000 മൃതദേഹങ്ങൾ; കൂട്ട കുഴിമാടം കണ്ടെത്തി
text_fieldsഗിറ്റേഗ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ പതിറ്റാണ്ടുകൾ നീണ്ട വംശീയ കലാപങ ്ങളിൽ കൊല്ലപ്പെട്ടവരുടേതെന്ന് കരുതുന്ന കൂട്ട കുഴിമാടം കണ്ടെത്തി. 6000ത്തിലേറെ പേരെ സ ംസ്കരിച്ച കുഴിമാടമാണ്, ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ കറൂസി പ്രവിശ്യയിൽ കണ്ടെത്തിയത്.
ദേശീയാടിസ്ഥാനത്തിൽ ജനുവരി മുതൽ നടന്നു വരുന്ന ഉദ്ഘനനങ്ങളിൽ 4000ത്തോളം കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു.
6032 മൃതദേഹാവശിഷ്ടങ്ങളും ആയിരക്കണക്കിന് വെടിയുണ്ടകളും കണ്ടെത്തിയതായി സമിതി പറഞ്ഞു. ഹുതു വിഭാഗങ്ങളുടെ മൃതദേഹങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. തുത്സി, ഹുതു വംശീയ വിഭാഗങ്ങൾ തമ്മിലെ കാലങ്ങളായി നടന്ന രക്തരൂഷിത സംഘർഷങ്ങളിൽ മൂന്നു ലക്ഷത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്.
