You are here

തടവിലുള്ള നൈജീരിയൻ നേതാവിന്​ ഇന്ത്യയിൽ ചികിത്സക്ക്​ ജാമ്യം

22:49 PM
05/08/2019
Ibrahim-Zakzaky-050819.jpg

ലാ​ഗോ​സ്​: നൈ​ജീ​രി​യ​യി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന ശി​യാ നേ​താ​വ്​ ഇ​ബ്രാ​ഹീം സ​ക്​​സാ​കി​ക്കും ഭാ​ര്യ സീ​ന​ത്തി​നും​ ഇ​ന്ത്യ​യി​ൽ ചി​കി​ത്സ തേ​ടാ​ൻ ജാ​മ്യം അ​നു​വ​ദി​ച്ചു. വ​ട​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ കാ​ദൂ​ന ന​ഗ​ര​ത്തി​ലെ കോ​ട​തി​യാ​ണ്​ ജാ​മ്യം ന​ൽ​കി​യ​തെ​ന്ന്​ സ​ക്​​സാ​കി​യു​ടെ അ​ഭി​ഭാ​ഷ​ക ഫെ​മി ഫ​ലാ​ന വ്യ​ക്​​ത​മാ​ക്കി.

ഇ​റാ​ൻ അ​നു​കൂ​ല ഇ​സ്​​ലാ​മി​ക്​ മൂ​വ്​​മ​െൻറ്​ ന​ട​ത്തി​യ പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി 2015 ഡി​സം​ബ​റി​ലാ​ണ്​ സ​ക്​​സാ​കി​യെ​യും ഭാ​ര്യ​യെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Loading...
COMMENTS