ബോകോ ഹറാം ആക്രമണം: നൈജീരിയയിൽ പെൺകുട്ടികളെ രക്ഷപ്പെടുത്തി
text_fieldsഅബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ സ്കൂളിൽ ബോകോ ഹറാം ആക്രമണത്തിനിടെ കാണാതായ പെൺകുട്ടികളിൽ ചിലരെ രക്ഷപ്പെടുത്തി.
പ്രാദേശിക സർക്കാർ വൃത്തങ്ങളും സൈനികരുമാണ് ഇക്കാര്യം അറിയിച്ചത്. യോബ് സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളിൽനിന്ന് 111 പെൺകുട്ടികളെയാണ് കാണാതായത്. തീവ്രവാദികളുടെ പിടിയിൽനിന്നാണ് പെൺകുട്ടികളിൽ ചിലരെ മോചിപ്പിച്ചത്. അവരിപ്പോൾ സൈന്യത്തിെൻറ സംരക്ഷണത്തിലാണ്. വെടിവെപ്പിെൻറ ശബ്ദംകേട്ടപ്പോൾ അധ്യാപകർക്കൊപ്പം പെൺകുട്ടികൾ രക്ഷപ്പെെട്ടന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്.
എന്നാൽ, ബോകോ ഹറാമിെൻറ വാഹനങ്ങളിൽ കെട്ടിയിട്ടനിലയിലായിരുന്നു ഇവരെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. വാഹനങ്ങളിൽനിന്ന് ചാടിയ പെൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. മേഖലയിൽ 2009 മുതൽ ആക്രമണം തുടരുകയാണ് ബോകോ ഹറാം. ആക്രമണത്തിൽ 20,000ത്തോളം ആളുകൾ കൊല്ലപ്പെെട്ടന്നാണ് കണക്ക്. രാജ്യത്തുനിന്ന് ബോകോ ഹറാമിനെ തുടച്ചുനീക്കുമെന്ന് ൈനജീരിയൻ പ്രസിഡൻറ് മുഹമ്മദ്ബുഖാരി പ്രഖ്യാപിച്ചിരുന്നു.