Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശങ്ക വിതച്ച്​ വീണ്ടും...

ആശങ്ക വിതച്ച്​ വീണ്ടും എബോള വൈറസ്​; കോംഗോയിൽ 48 പേർക്ക്​ സ്ഥിരീകരിച്ചു, 20 മരണം

text_fields
bookmark_border
ആശങ്ക വിതച്ച്​ വീണ്ടും എബോള വൈറസ്​; കോംഗോയിൽ 48 പേർക്ക്​ സ്ഥിരീകരിച്ചു, 20 മരണം
cancel

കോംഗോ: കോവിഡ്​ മഹാമാരിയോട്​ ലോകം പൊരുതു​േമ്പാൾ ആശങ്ക വർധിപ്പിച്ച്​ എബോള വൈറസും. പടിഞ്ഞാറൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് (ഡി.ആർ.സി)​ എബോള പടരുന്നതായി കണ്ടെത്തിയത്​. റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെയും മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കി​​​െൻറയും അതിർത്തിയിലുള്ള ഇൗ വലിയ പ്രദേശത്ത് ഇതിനോടകം തന്നെ 50ഓളം പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ജൂണ്‍ ഒന്നിനാണ് ഡി.ആർ.സിയിൽ വീണ്ടും എബോള വൈറസ്​ ബാധ കണ്ടെത്തിയത്​. 48 പേര്‍ക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ മൈക്​ റയാൻ വ്യക്തമാക്കി. മൂന്ന്​ അധിക കേസുകൾക്ക്​ സാധ്യതയുണ്ടെന്നും ഇതുവരെ 20 പേര്‍ എബോള ബാധിച്ചു മരിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഇത്​ ഇപ്പോഴും സജീവമായ മഹാമാരിയാണ്​. എബോള വിതക്കുന്നത്​ വലിയ ആശങ്കയാണെന്നും’ അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. 

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും രോഗം വലിയ രീതിയില്‍ പകര്‍ന്നിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശം കോംഗോ നദി കൂടി ഉൾപ്പെട്ടതാണ്​. വളരെ വലിയ ഭൂപ്രദേശമായ അവിടെ നിന്നും ആളുകൾ പല ആവശ്യങ്ങൾക്കായി ദൂരെ ദേശങ്ങളിലേക്ക്​ സഞ്ചരിക്കാറുണ്ടെന്ന കാര്യവും വളരെ ആശങ്ക സൃഷ്​ടിക്കുന്നതാണ്​.

ശക്​തമായ പനിയും വയറിളക്കവുമാണ് എബോളയുടെ ലക്ഷണങ്ങള്‍. രോഗിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക്​ പകരുന്നത്. വൈറസ് ബാധയിലൂടെ 2018 മുതല്‍ 2277 പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം, കഴിഞ്ഞ ഒരു മാസം മാത്രം 11,327 പേർക്ക്​ എബോളക്കെതിരെയുള്ള വാക്​സിൻ നൽകിയതായി ഡബ്ല്യു.എച്ച്​.ഒ അറിയിച്ചിട്ടുണ്ട്​. മൊബൈൽ ഹാൻഡ്​ വാഷിങ്​ സ്​റ്റേഷനുകൾ, വാക്​സിൻ, വീടുതോറുമുള്ള ക്യാ​െമ്പയ്​നുകൾ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളായിരുന്നു 2018ൽ പടർന്നുപിടിച്ച എബോളയെ തുരത്താൻ സഹായിച്ചത്​.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:africacongoEbola viruscovid 19
News Summary - new Ebola outbreak grows in western DR Congo
Next Story