Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെഹുൽ ചോക്​സിയെ...

മെഹുൽ ചോക്​സിയെ ഇന്ത്യക്ക്​ കൈമാറുമെന്ന്​ ആൻറിഗ്വ

text_fields
bookmark_border
mehul-choksi
cancel

ന്യൂയോർക്ക്​: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ കോടികൾ വായ്​പയെടുത്ത്​ രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്​സി തട്ടിപ്പുകാരനാണെന്നും അയാളെ ഇന്ത്യക്ക്​ കൈമാറുമെന്നും ആൻറിഗ്വ പ്രധാനമന്ത്രി ഗാസ്​റ്റൺ ബ്രൗൺ. ഇന്ത്യയിൽ നിന ്ന്​ ആൻറിഗ്വയിലേക്ക്​ കടന്ന മെഹുൽ ചോക്​സി ആൻറിഗ്വ പൗരത്വമെടുത്ത്​ കഴിയുകയായിരുന്നു.

മെഹുൽ ചോക്​സി നൽകിയ അപ്പീലുകൾ പരിഗണിച്ച ശേഷം അയാളെ രാജ്യത്തു നിന്ന്​ ഒഴിവാക്കും. കേസുകൾ അഭിമുഖീകരിക്കാനായി ചോക്​സിയെ ഇന്ത്യയിലേക്ക്​​ അയക്കുമെന്നും ഗാസ്​റ്റൺ ബ്രൗൺ പറഞ്ഞു.

പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ 13,500 കോടി രൂപയുടെ തട്ടിപ്പ്​ നടത്തി നാടുവിട്ട മെഹുൽ ചോക്​സി 2018ലാണ്​ കരീബിയൻ രാഷ്​ട്രത്തിൽ പൗരത്വമെടുക്കുന്നത്​. ചോക്​സിയുടെയും നീരവ്​ മോദിയുടേയും പാസ്​പോർട്ടുകൾ ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയിൽ റദ്ദാക്കിയിരുന്നു. മാർച്ചിൽ യു.കെയിൽ അറസ്​റ്റിലായ നീരവ്​ മോദി വാണ്ട്​സ്​വർത്തിലെ ജയിലിലാണ്​.

അതേസമയം, ഇന്ത്യയിലേക്ക്​ മടങ്ങണമെന്ന ആവശ്യത്തെ 59കാരനായ മെഹുൽ ചോക്​സി എതിർത്തു. ആൾക്കൂട്ട മർദനം ഏൽക്കേണ്ടി വരുമെന്ന്​ ഭയക്കുന്നുവെന്നാണ്​ ചോക്​സി പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsMehul ChoksiMehul Choksi ExtraditionAntigua PM
News Summary - Mehul Choksi A "Crook", "Will Be Extradited To India": Antigua PM -world news
Next Story