Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2019 5:42 PM GMT Updated On
date_range 10 Jun 2019 5:42 PM GMTമാലിയിൽ വംശീയാക്രമണം; 100 മരണം
text_fieldsബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ വംശീയ ആക്രമണത്തിൽ 100 പേർ മരിച്ചു. മൊപ്റ്റി മേഖലയിൽ സം ഗ പട്ടണത്തിനു സമീപം ഡോഗോൺ വംശം താമസിക്കുന്ന സൊബേൻ-കോ വ് ഗ്രാമത്തിലാണ് ആക്രമണം. ഇ തുവരെയായി 95 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അവശേഷിച്ചവർക്കായി തിരച്ചിൽ തുട രുകയാണ്. ഡോഗോൺ വംശവും ഫുലാനികളും തമ്മിൽ കടുത്ത ശത്രുത നിലവിലുണ്ട്.
ഫുലാനികളാണ് ആക്രമണത്തിനു പിന്നിലെന്ന് സമീപ പട്ടണമായ ബൻകാസിലെ മേയർ മൂലായെ ഗ്വിൻഡോ പറഞ്ഞു. എന്നാൽ, ഇവർ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടുകളും മൃഗങ്ങളും ആക്രമിക്കപ്പെട്ടു. രാത്രിയുടെ മറവിലായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 300ഓളം പേരാണ് ഗ്രാമത്തിൽ കഴിയുന്നത്. ഇവരിൽ മരിച്ചവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.
മാലിയിൽ വരണ്ട പ്രദേശമായ മധ്യ മേഖലയിൽ ഐ.എസ് സ്വാധീനത്തോടെ തീവ്രവാദി വിഭാഗങ്ങൾ പിടിമുറുക്കിയതിന് പിന്നാലെയാണ് ഫുലാനികളും ഡോഗോണുകളും തമ്മിൽ സംഘർഷം കൂട്ടക്കൊലകളിലേക്ക് വഴിമാറിയത്. പരമ്പരാഗതമായി ഇടയന്മാരും വ്യാപാരികളുമാണ് ഫുലാനികളെങ്കിൽ കർഷകരാണ് ഡോഗോണുകൾ. കഴിഞ്ഞ മാർച്ചിൽ ഫുലാനികളുടെ ഗ്രാമത്തിൽ ഡോഗോണുകൾ സമാനമായി കൂട്ടക്കൊല നടത്തിയിരുന്നു. 160 ഓളം പേരാണ് അന്ന് കൊലചെയ്യപ്പെട്ടത്.

Next Story