മാലിയിൽ ഭീകരാക്രമണം: 54 മരണം
text_fieldsബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികരും തദ്ദേശവാസിയുമടക്കം 54 പേർ കൊല്ലപ്പെട്ടു.10ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു അതിനാൽ, മരണസംഖ്യ ഉയരാനാണ് സാധ്യത. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മാലി സൈന്യത്തിനുനേരെ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. മെനാക പ്രവിശ്യയിലെ ഇന്ഡലിമനെയിലെ സൈനിക പോസ്റ്റിനുനേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. അയല്‍ രാജ്യമായ നൈജറിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മെനാക.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മരിച്ചവരെ തിരിച്ചറിയാൻ നടപടികള്‍ തുടരുകയാണെന്നും മാലി വാര്‍ത്താവിനിമയ മന്ത്രിയായ യഹ്യ സങ്കാരെ പറഞ്ഞു. വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാറും ഭീകരസംഘടനകളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. ഫ്രാന്‍സിെൻറ നേതൃത്വത്തില്‍ അഞ്ചുരാജ്യങ്ങള്‍ ചേര്‍ന്നു രൂപം നൽകിയ സേനാവ്യൂഹത്തിനു കൂടി തിരിച്ചടിയാണ് ഈ ആക്രമണം.
കഴിഞ്ഞമാസം ബുർകിന ഫാസോയുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ നടന്ന രണ്ട് ആക്രമണങ്ങളിലായി 40 സൈനികർ കൊല്ലപ്പെട്ടിരുന്നു. 2012ല്‍ നടന്ന സംഘര്‍ഷത്തില്‍ വടക്കന്‍ മാലിയുടെ നിയന്ത്രണം അൽഖാഇദയുടെ നിയന്ത്രണത്തിലുള്ള ഭീകര സംഘടന പിടിച്ചെടുത്തിരുന്നു. ഫ്രഞ്ച് സൈന്യത്തിെൻറ സഹായത്തോടെ ഇവരെ തുരത്താൻ നടപടികൾ തുടങ്ങിയെങ്കിലും ഈ സംഘടന പല സംഘങ്ങളായി തിരിഞ്ഞ് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു.