മാധ്യമപ്രവർത്തകൻ മഹ്മൂദ് ഹുസൈനെ മോചിപ്പിക്കാൻ ഇൗജിപ്ഷ്യൻ കോടതി
text_fieldsകൈറോ: ഇൗജിപ്ത് തടവിലിട്ട അൽജസീറ മാധ്യമപ്രവർത്തകൻ മഹ്മൂദ് ഹുസൈനെ മോചിപ്പി ക്കാൻ കോടതിയുത്തരവ്. വിചാരണയോ കുറ്റംചുമത്തലോ ഒന്നുമില്ലാതെ 880ലേറെ ദിവസംനീണ്ട തട വിനൊടുവിലാണ് ഹുസൈെൻറ മോചനത്തിന് വഴിയൊരുങ്ങുന്നത്. എപ്പോഴായിരിക്കും ജയി ലിൽനിന്ന് വിട്ടയക്കുകയെന്ന് അറിയിച്ചിട്ടില്ല.
ഏതാനും ദിവസത്തിനകം മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹുസൈെൻറ അഭിഭാഷകൻ താഹിൽ അബ്ദുൽ നാസർ പറഞ്ഞു. കുടുംബത്തെ സന്ദർശിക്കുന്നതിന് കൈറോവിൽ വന്നിറങ്ങിയ ഹുസൈനെ 2016 ഡിസംബർ 20നാണ് അറസ്റ്റ് ചെയ്തത്. ‘പ്രശ്നങ്ങൾ സൃഷ്ടിക്കാൻവേണ്ടി രാജ്യത്തെ ഭരണസ്ഥാപനങ്ങൾക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്നു’ എന്നായിരുന്നു ഹുസൈനെതിരായ ആരോപണം.
എന്നാൽ, അൽജസീറ മീഡിയ നെറ്റ്വർക് ഇത് നിഷേധിച്ചിരുന്നു. ഇത്തരത്തിൽ വിചാരണ കൂടാതെ 20,000ത്തോളം പേരെ രാഷ്ട്രീയ കാരണങ്ങളാൽ ഇൗജിപ്ത് ജയിലിൽ അടച്ചിട്ടുണ്ടെന്നും അബ്ദുന്നാസർ അറിയിച്ചു. ഇതിൽ നൂറുകണക്കിനുപേർ രണ്ടുവർഷത്തിലേറെയായി അഴിക്കുള്ളിലായിെട്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.