Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലിബിയൻ നാഷനൽ ഒായിൽ...

ലിബിയൻ നാഷനൽ ഒായിൽ കോർപറേഷൻ ആസ്​ഥാനത്ത് ആക്രമണം

text_fields
bookmark_border
libiya
cancel

ട്രി​പളി: ലിബിയൻ നാഷനൽ ഒായിൽ കോർപറേഷ​​െൻറ ട്രിപളിയിലെ ആസ്​ഥാനത്ത്​ ആക്രമണം. കെട്ടിടത്തിലേക്ക്​ ഇരച്ചുകയറിയ ആറംഗ സായുധസംഘം നിരവധിപേരെ ബന്ധികളാക്കിയിരിക്കയാണ്​. തിങ്കളാഴ്​ചയാണ്​ സംഭവമുണ്ടായതെന്നും ബന്ധികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ ജനറൽ അബ്​ദുസ്സലാം അശൂർ അറിയിച്ചു.

അക്രമികൾ കെട്ടിടത്തിൽ പ്രവേശിച്ച ഉടൻ സ്​ഫോടന ശബ്​ദവും വെടിവെപ്പും ഉണ്ടായതായി ദൃക്​സാക്ഷികൾ പറയുന്നു. താഴെ നിലയിലുള്ളവരെയാണ്​​ അക്രമികൾ ബന്ധികളാക്കിയിരിക്കുന്നത്​. സുരക്ഷസേനയും അഗ്​നിശമന പ്രവർത്തകരും ചേർന്ന്​ മുകൾനിലയിലുള്ളവരെ മോചിപ്പിച്ചിട്ടുണ്ട്​. അക്രമികളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷ ഉദ്യോഗസ്​ഥർ കൊല്ലപ്പെട്ടതായി കമ്പനി മേധാവി മുസ്​തഫ സനാഉല്ല പറഞ്ഞു. സംഭവത്തി​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മെയിൽ ട്രിപളിയിലെ തെരഞ്ഞെടുപ്പ്​ കമീഷൻ ഒാഫിസിനുനേരെ ​െഎ.എസ്​ ഭീകരർ ആക്രമണം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:libyaattackworld newstripoliNational Oil Corporation
News Summary - Libya- National Oil Corporation's Tripoli offices attacked- World news
Next Story