Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാമൂഹിക മാധ്യമങ്ങൾ...

സാമൂഹിക മാധ്യമങ്ങൾ പറയുന്നത്​ നുണ; താൻ മരിച്ചിട്ടില്ല - നൈജീരിയൻ പ്രസിഡൻറ്​

text_fields
bookmark_border
സാമൂഹിക മാധ്യമങ്ങൾ പറയുന്നത്​ നുണ; താൻ മരിച്ചിട്ടില്ല - നൈജീരിയൻ പ്രസിഡൻറ്​
cancel

അബുജ: നൈജീരിയന്‍ പ്രസിഡൻറ്​ മു​ഹ​മ്മ​ദ്​ ബു​ഖാ​രി മരിച്ചുപോയെന്നും അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള പ്രചരണങ്ങള്‍ നിഷേധിച്ച് പ്രസിഡൻറ്​ ബു​ഖാ​രി തന്നെ രംഗത്ത്​. ചികിത്സക്കായി ലണ്ടനിലേക്ക് പോയ ബു​ഖാ​രി മരിച്ചുവെന്നും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള സുഡാന്‍ സ്വദേശിയായ ജി​ബ്​​രീ​ൽ എന്ന അപരനാണ്​ രാജ്യം ഭരിക്കുന്നതെന്നുമുള്ള അഭ്യൂഹങ്ങൾ മാസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന്​ തെളിവുകളൊന്നുമില്ലെങ്കിലും പ്രചരണത്തി​​​​െൻറ വിഡിയോകൾ ഇപ്പോഴും നി​രവധി പേർ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്​.

നീണ്ട നാളത്തെ മൗനത്തിനൊടുവിൽ ഇത്​ താൻ തന്നെയാണെന്നും അടുത്തു തന്നെ 76ാമത്​ ജൻമദിനം ആഘോഷിക്കുമെന്നും ഇപ്പോഴും ആരോഗ്യവാനാണെന്നും ബു​ഖാ​രി അറിയിച്ചു. നിരവധി പേർ കരുതുന്നത്​ ആരോഗ്യ നില മോശമായതിനെ തുടർന്ന്​ ചികിത്​സ തേടിയ ഞാൻ മരിച്ചുവെന്നാണ്​. ഇത്തരം നുണ പ്രചാരണങ്ങളെ അവഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോളണ്ടിലെ ടൗൺഹാളിൽ നടന്ന ചടങ്ങിൽ നൈജീരിയക്കാരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ഫെബ്രുവരിയില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബു​ഖാ​രി കഴിഞ്ഞ വര്‍ഷം അഞ്ചുമാസത്തോളം ബ്രിട്ടനിലായിരുന്നു. ഇതേത്തുടര്‍ന്നാണ് സാമൂഹികമാധ്യമങ്ങള്‍ വഴി അഭ്യൂഹങ്ങള്‍ പരന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsNigeria PresidentRumours Of Buhari's Death
News Summary - It's Real Me": Nigeria President Ends Rumours Of Being Dead - World News
Next Story