Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ തടവിലായ...

സിറിയയിൽ തടവിലായ ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകൻ മോചിതനായി

text_fields
bookmark_border
സിറിയയിൽ തടവിലായ ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകൻ മോചിതനായി
cancel

ജൊഹാനസ്​ബർഗ്​: മൂന്നു​ വർഷത്തോളമായി സിറിയയിൽ തടവിലായിരുന്ന ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകൻ മോചിതനായി. 2 017 ജനുവരി പത്തിന്​ സിറിയയിലെ ദർക്കൂഷിൽ വെച്ച്​ ഐ.എസി​​െൻറ ഭാഗമായ ഒരുസംഘം പിടികൂടിയ ഷിറാസ്​ മുഹമ്മദാണ്​ ദക്ഷിണാഫ്രിക്കയിലെ വീട്ടിൽ തിരിച്ചെത്തിയത്​. ഫ്രീലാൻസ്​ ഫോ​ട്ടോ ജേണലിസ്​റ്റായ ഷിറാസ്​ സിറിയൻ ജനതയുടെ ദുരിതങ്ങൾ പുറംലോകത്തെത്തിക്കുന്നതിനായാണ്​ യാത്ര തിരിച്ചത്​.

‘ഗിഫ്​റ്റ്​ ഓഫ്​ ദ ഗിവേർസ്​’ എന്ന ജീവകാരുണ്യ സംഘടനക്കു വേണ്ടിയാണ്​ അദ്ദേഹം പ്രവർത്തിച്ചിരുന്നത്​. മൂന്നാഴ്​ച മുമ്പ്​ ബന്ദികളാക്കിയവരിൽനിന്ന്​ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഷിറാസ്​ മുഹമ്മദ്​ മാധ്യമങ്ങളെ അഭിമുഖീകരിക്കാവുന്ന അവസ്ഥയിലല്ല ഇപ്പോഴെന്ന്​ കുടുംബം അറിയിച്ചു. അധികം വൈകാതെ മാധ്യമങ്ങളെ വിവരം അറിയിക്കുമെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ചുരുങ്ങിയത്​ 134 മാധ്യമപ്രവർത്തകരാണ്​ കൊല്ലപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsjournalist freed
News Summary - indian media person freed from syrian detain
Next Story