You are here

പാർലമെൻറിന്​ മുന്നിൽ വെടിയുതിർത്ത്​ ഹെയ്​തിയൻ സെനറ്റർ: മാധ്യമപ്രവർത്തകന്​ പരിക്ക്​

12:07 PM
24/09/2019

പോർട്ട്​ ഒ പ്രിൻസ്​: ഹെയ്​തിയിൽ പാർലമ​െൻറിന്​ മുന്നിൽ പ്രതിഷേധക്കാർക്ക്​ നേരെ സെനറ്റർ വെടിയുതിർത്തു.  സംഭവത്തിൽ മാധ്യമപ്രവർത്തകന്​ വെടിയേറ്റു. ഹെയ്​തിയിലെ ഭരണകക്ഷി സെനറ്ററായ ജീൻ മാരി റാൽഫ്​ ​െഫതിയർ ആണ്​ പ്രതിഷേധക്കാർക്ക്​ നേരെ പിസ്​റ്റലുകൊണ്ട്​ വെടിവെച്ചത്​. 

വിമതർ തന്നെ ആക്രമിക്കാൻ വളഞ്ഞപ്പോൾ ​സ്വയരക്ഷക്കായി വെടിവെപ്പ്​ നടത്തിയതെന്ന്​ ജീൻ മാരി പ്രതികരിച്ചു. തന്നെ കാറിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നും സെനറ്റർ പറഞ്ഞു. പാർലമ​െൻറിലേക്ക്​ ഇരച്ചുകയറിയ വിമതർ പാർലമ​െൻറ്​ സമ്മേളനം തടസപ്പെട്ടിരുന്നു.  

ജീൻ മാരി നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തക​​െൻറ മുഖത്താണ്​ വെടിയേറ്റത്​. ഇയാൾ ചികിത്സയിലാണ്​. സംഭവത്തെ കുറിച്ച്​ അന്വേഷിക്കാൻ പ്രസിഡൻറ്​ ജൊവീനൽ മോയ്​സി ഉത്തരവിട്ടു. 

Loading...
COMMENTS