ബുർകിനഫാസോയിൽ ഫ്രഞ്ച് എംബസി ആക്രമിച്ച നാലു ഭീകരരെ വധിച്ചു
text_fieldsവഗദൂഗ: ബുർകിനഫാസോ തലസ്ഥാനത്തെ ഫ്രഞ്ച് എംബസി ആക്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചതായി സർക്കാർ അറിയിച്ചു. ഫ്രഞ്ച് സാംസ്കാരിക കേന്ദ്രവും രാജ്യത്തിെൻറ സൈനിക ആസ്ഥാനവും ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. കാറിൽനിന്നിറങ്ങിയ അഞ്ചംഗസംഘം വെടിവെപ്പ് തുടങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ശക്തമായ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം ആക്രമികളെ വധിക്കുകയായിരുന്നു. സേന വൻ സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നിരന്തര പോരാട്ടം നടക്കുന്ന രാജ്യംകൂടിയാണ് ബുർകിനഫാസോ. കോളനിവാഴ്ചക്കാലത്ത് ബുർകിനഫാസോ, ഛാദ്, മാലി, മോറിത്താനിയ, നൈജർ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സാഹേൽ പ്രദേശം ഭരിച്ചിരുന്ന ഫ്രാൻസ് ഇവിടെ 4000 പട്ടാളക്കാരെ വിന്യസിച്ചിട്ടുണ്ട്.
