Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎത്യോപ്യൻ വിമാനം...

എത്യോപ്യൻ വിമാനം തകർന്നു; നാല്​ ഇന്ത്യക്കാരടക്കം 157 മരണം

text_fields
bookmark_border
Ethiopian Airlines
cancel

ആഡിസ്​ അബബ: ഇത്യോപ്യൻ വിമാനം തകർന്നുവീണ്​ നാല്​ ഇന്ത്യക്കാരടക്കം 157 പേർ മരിച്ചു. ഇത്യോപ്യൻ തലസ്​ഥാനമായ ആഡിസ ്​ അബബയിൽനിന്ന്​ കെനിയൻ തലസ്​ഥാനമായ നൈറോബിയിലേക്ക്​ പുറപ്പെട്ടതായിരുന്നു ഇത്യോപ്യൻ എയർലൈൻസ്​ വിമാനം. ബോ യിങ്​ 737 നിരയിലുള്ള വിമാനം ടേക്​ഒാഫ്​ ചെയ്​ത്​​ ആറു മിനിറ്റിനകം തകരുകയായിരുന്നു. ഞായറാഴ്​ച രാവിലെ 8.45നാണ്​ സംഭ വം. 149 യാത്രക്കാരും എട്ടു ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​. 33 രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു യാത്ര ക്കാർ. ആഡിസ്​ അബബക്ക്​ തെക്കു​ കിഴക്ക്​ ബിഷോഫ്​തുവിലാണ്​ വിമാനം വീണത്​. അപകടത്തി​​​െൻറ കാരണം വ്യക്തമായിട്ടില്ല.

സംഭവത്തിൽ അഗാധമായ ദുഃഖം രേ​ഖപ്പെടുത്തുന്നതായി പ്രസിഡൻറ്​ അബിയ്​ അഹ്​മദ്​ അറിയിച്ചു. 32 കെനിയക്കാർ, ഇത്യോപ്യക്കാർ 17, ചൈന എട്ട്​, കാനഡ 18, യു.എസ്​ എട്ട്​, ബ്രിട്ടൻ എട്ട്​ എന്നിങ്ങനെയാണ്​ യാത്രക്കാരു​െട വിവരം. യു.എൻ പാസ്​പോർട്ടുള്ള നാലു പേരുമുണ്ട്​. ഇവർ നൈറോബിയിൽ തിങ്കളാഴ്​ച തുടങ്ങുന്ന യു.എൻ പരിസ്​ഥിതി സ​മ്മേളനത്തിൽ പ​െങ്കടുക്കാൻ പോകുന്നവരാണെന്ന്​ കരുതുന്നു.
തീഗോളമായാണ്​ വിമാനം നിലത്തുവീണതെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. തീ ആളുന്നത്​ കാരണം വിമാനത്തിന്​ സമീപമെത്താൻ കഴിഞ്ഞിരുന്നില്ല. കുറച്ചുസമയങ്ങൾക്കുള്ളിൽ വിമാനം കത്തിച്ചാമ്പലായെന്നും അവർ സൂചിപ്പിച്ചു.

^


ആഫ്രിക്കയിലെ ഏറ്റവും മികച്ച സേവന ചരിത്രമുള്ള വിമാന കമ്പനിയാണ്​ ഇത്യോപ്യൻ എയർലൈൻസ്​. താരതമ്യേന പുതിയ വിമാനങ്ങളാണ്​ കമ്പനിക്കുള്ളത്​. ഇൗ സമയം ഒന്നും പറയാനാവില്ലെന്ന്​ എയർലൈൻസ്​ സി.ഇ.ഒ ടെവോൾഡ്​ ഗബ്രെമറിയം പറഞ്ഞു. തകർച്ചയുടെ സാഹചര്യങ്ങൾ പരിശോധിക്കുകയാണെന്ന്​ വിമാന നിർമാതാക്കളായ ബോയിങ്​ അറിയിച്ചു. കമ്പനി പുതുതായി നിർമിച്ച ബോയിങ്​ 737 -മാക്​സ്​ 8 ആണ്​ തകർന്നത്​. 2016 മുതലാണ്​​ ഇൗ നിര പുറത്തിറക്കിയത്​. കഴിഞ്ഞ ജൂലൈയിലാണ്​ ഇൗ വിമാനം ഇത്യോപ്യൻ എയർലൈൻസി​​​െൻറ ഭാഗമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:africaworld newsmalayalam newsFlight CrashesEthiopian Airlines crash
News Summary - Ethiopian Airlines Flight Crashes -World News
Next Story