എബോളയെ മറികടന്ന നാം കോവിഡിനെയും അതിജീവിക്കും - എലൻ ജോൺസൺ സർലിഫ്
text_fieldsമെൺറോവിയ(ലൈബീരിയ): 2014-16 വർഷങ്ങളിൽ പതിനൊന്നായിരത്തിലധികം ആളുകളുടെ ജീവനെടുത്ത എബോളയെ മറികടന്ന മനുഷ്യ സമൂഹം ക ോവിഡിനെയും അതിജീവിക്കുമെന്ന് ലൈബീരിയയുടെ മുൻ പ്രസിഡൻറ് എലൻ ജോൺസൺ സർലിഫ്. ലൈബീരിയയിലാണ് എബോള ഏറ്റവും അധികം ആളുകളുടെ ജീവനെടുത്തത്. രോഗബാധയിൽ 4810 പേർക്ക് ജീവൻ നഷ്ടമായി. അന്ന് പ്രസിഡൻറായിരുന്ന എലൻ ജോൺസൺ സർലിഫ് എബോളയെ നേരിട്ടതിെൻറ അനുഭവം കോവിഡ് പ്രതിരോധത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നതിെന കുറിച്ച് ബി.ബി.സി ലേഖകനോട് സംസാരിക്കുകയായിരുന്നു.
ലോകത്തിെൻറ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പകർച്ചവ്യാധി രൂപപ്പെട്ടാൽ ആഗോള പൗരൻമാർ എല്ലാവരും അതിെൻറ ഭീഷണിയിലാണെന്ന കാര്യം ഉൾകൊള്ളണമെന്ന് അവർ പറഞ്ഞു. പ്രതിരോധത്തിെൻറയും ചികിത്സയുടെയും മുഴുവൻ സന്നാഹങ്ങളും ഒരുക്കാൻ ആഗോള സമൂഹം ഒരുമിച്ച് മുന്നോട്ട് വരികയും ഉറവിടത്തിൽ തന്നെ അതിനെ തോൽപിക്കുകയും വേണം. എബോളയുടെ കാര്യത്തിൽ തുടക്കത്തിൽ ചില പിഴവുകൾ സംഭവിച്ചെങ്കിലും പിന്നീട് അത് തിരുത്താനായത് െകാണ്ടാണ് നമുക്ക് അതിജീവിക്കാനായത്.
യു.എൻ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം അന്ന് ഞങ്ങളെ സഹായിക്കാനെത്തി. രോഗത്തെ നിയന്ത്രണവിധേയമാക്കാനും പ്രതിരോധ കുത്തിവെപ്പടക്കം വികസിപ്പിക്കാനും സാധ്യമായത് ആഗോള സമൂഹത്തിെൻറ ഇടപെടൽ കൊണ്ടാണ്. കോവിഡിെൻറ കാര്യത്തിൽ സുതാര്യത കുറഞ്ഞത് പ്രശ്നം വഷളാക്കാൻ ഇടയാക്കിയെന്ന് അവർ സൂചിപ്പിച്ചു.
രാജ്യതിർത്തികൾക്കകത്ത് മാത്രമായി കോവിഡിനെ തോൽപിക്കാനോ ഏതെങ്കിലും സമൂഹത്തിന് മാത്രമായി അതിജീവിക്കാനോ സാധ്യമല്ല. അതിർത്തികൾ അടക്കുന്നത് രോഗവ്യാപനത്തിെൻറ കണ്ണി മുറിക്കാനാണ്. അതുകൊണ്ട് മാത്രം നമുക്ക് സുരക്ഷിതരായി ഇരിക്കാനാകില്ല. സൂചനകൾ മനസിലാക്കുന്നിടത്തും സമയം കാര്യക്ഷമമായി പ്രയോജനപ്പെടുന്നിടത്തും നമുക്ക് സംഭവിച്ച പിഴവാണ് പ്രശ്നം വഷളാക്കിയത്.
ആഗോള സമൂഹം ഒരുമിച്ച് പ്രയത്നിച്ചാൽ കോവിഡിനെ വളരെ പെെട്ടാന്ന് തോൽപിക്കാനാകും. എബോള നൽകിയ പാഠം അതാണ്. എത് പ്രദേശത്തും കോവിഡ് ഉയർത്തുന്ന ഭീഷണി ആഗോള സമൂഹത്തിന് എതിരാണെന്ന് മനസിലാക്കി നേരിടണമെന്നും സമാധാന നൊബേൽ പുരസ്കാര ജേതാവ് കൂടിയായ എലൻ ജോൺസൺ സർലിഫ് പറഞ്ഞു.