Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുർസി മടങ്ങി,...

മുർസി മടങ്ങി, തോൽക്കാതെ

text_fields
bookmark_border
morsi
cancel

ജയിലും മരണവും ​നിരന്തരം വന്നുവിളിച്ചിട്ടും തെല്ലും കൂസാതെ രാജ്യനന്മക്കായി നിലയുറപ്പിച്ച നല്ല ഈജിപ്​തുകാരൻ ഒടുവിൽ രക്തസാക്ഷിയായി ചരിത്രത്തിൽ അമരത്വം നേടുകയാണ്​​. നീണ്ട പതിറ്റാണ്ടുകൾ ഏകാധിപത്യവും അടിയന്തരാവസ്​ഥയും പിടിമുറുക്കിയ ഈജിപ്​തിന്​ ജനാധിപത്യത്തി​​​​െൻറ ശുദ്ധവായു തിരികെ നൽകിയ മുഹമ്മദ്​ മുർസിക്ക്​ രാജ്യം തിരിച്ച ു​െകാടുത്ത ശിക്ഷ അദ്ദേഹം വീരചരമമായി പുൽകി.

ജനാധിപത്യഭരണത്തിൽ ത​​​​െൻറ വിശ്വസ്​തനായിരുന്ന അബ്​ദുൽ ഫത്താ ഹ്​ അൽസീസിയുടെ പട്ടാള ഭരണം ചുമത്തിയ എണ്ണമറ്റ കേസുകളിൽ ജയിലിലടയ്​ക്കപ്പെടുകയും നിരന്തര വിചാരണയെന്ന പീഡനത്തിന്​ ഇരയാവുകയും ചെയ്​തിട്ടും മുർസി ഒട്ടും പതറിയിരുന്നില്ല. കോടതി മുറികൾ സീസിയുടെ തീട്ടൂരങ്ങൾ മാത്രം വായിച്ചുകേൾപ്പിച്ചപ്പോഴെല്ലാം അദ്ദേഹം ധീരമായി നിലയുറപ്പിച്ചു. മരണംവരെ നിലപാടിൽ മാറ്റമില്ലെന്നറിയിച്ചു. വിചാരണ പ​ൂർണമായി രഹസ്യമായതോടെ വിധികൾ മാത്രം സർക്കാർ മാധ്യമങ്ങളിൽ വരു​േമ്പാഴായിരുന്നു അകത്തെ വിവരങ്ങൾപോലും ലോകമറിഞ്ഞത്​.

60 വർഷം നീണ്ട ഏകാധിപത്യത്തിനൊടുവിൽ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ 2012 ജൂലൈ 25നാണ്​ മുർസി ഈജിപ്​തി​​​​െൻറ പ്രസിഡൻറായി അധികാരമേൽക്കുന്നത്​. മുസ്​ലിം ബ്രദർഹുഡി​​​​െൻറ രാഷ്​ട്രീയ കക്ഷിയായ ഫ്രീഡം ആൻഡ്​​ ജസ്​റ്റിസ്​ പാർട്ടിയുടെ നേതാവ്​ എന്ന നിലക്കായിരുന്നു പുതിയ പദം​. കടുത്ത സാമ്പത്തിക പ്രതിസന്ധി വേട്ടയാടിയ രാജ്യത്തെ പുതിയ വെളിച്ചത്തിലേക്ക്​ നയിക്കാൻ അദ്ദേഹം നടത്തിയ ​ശ്രമങ്ങൾക്ക്​ രാജ്യം അംഗീകാരം നൽകിയെങ്കിലും രാഷ്​ട്രീയ പ്രതിയോഗികൾക്കും അയലത്തെ ശക്​തികൾക്കും ദഹിച്ചില്ല. ഇത്​ ഗൂഢാലോചനയായി വളർന്ന്​ ഒരു വർഷം പൂർത്തിയാക്കുംമു​മ്പ്​ മുർസി അധികാര ഭ്രഷ്​ടനായി. മുർസി തന്നെ നിയമിച്ച സൈനിക മേധാവി അബ്​ദുൽ ഫത്താഹ്​ സീസി നയിച്ച സൈനിക അട്ടിമറിക്കൊടുവിലായിരുന്നു പുറത്താക്കപ്പെടുന്നതും ദിവസങ്ങൾ കഴിഞ്ഞ്​ ജയിലിലടയ്​ക്കപ്പെടുന്നതും.

ഏകാന്ത തടവിൽ അതികഠിന പീഡനങ്ങളേറ്റുവാങ്ങിയ മുർസിയുടെ ആരോഗ്യനില അപകടകരമാംവിധം മോശമായതായി ഒരു വർഷംമുമ്പ്​ റിപ്പോർട്ടുകളുണ്ടായിരുന്നു. സിമൻറ്​ തറയിൽ ഉറങ്ങാൻ വിട്ട്​, മൂന്നു വർഷത്തിൽ ഒറ്റത്തവണ മാത്രം കുടുംബവുമായി സംസാരിക്കാൻ അനുവാദം നൽകി ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിച്ചു. നിരവധി രോഗങ്ങൾ ബാധിച്ച്​ അത്യന്തം അവശനായിട്ടായിരുന്നു ജയിൽ ജീവിതം. തോറ ജയിലിൽ അദ്ദേഹത്തിന്​ ഒരുക്കിയ ഇടം ഇനി ജീവനോടെ പുറത്തുവരാൻ കഴിയാത്ത വിധം ഭീകരമായിട്ടായിരുന്നുവെന്ന്​ ബ്രിട്ടീഷ്​ പാർലമ​​​െൻറംഗം ക്രിസ്​പിൻ ബ്ലണ്ട്​ നയിച്ച വസ്​തുതാന്വേഷണ സമിതി ഒരു വർഷം മു​േമ്പ റിപ്പോർട്ട്​​ ചെയ്​തതാണ്​. രാജ്യത്തെ അസ്​ഥിരപ്പെടുത്തൽ മുതൽ ഹമാസുമായും ഖത്തറുമായും ഗൂഢാലോചന നടത്തിയെന്നു വരെ അദ്ദേഹത്തിനെതിരെ ​ആരോപണം ഉയർന്നു.

1951 ആഗസ്​റ്റ്​ 20ന്​ കൈറോക്ക്​ വടക്ക്​ അൽഅദ്​വയിലാണ്​ ജനനം. കൈറോ യൂനിവേഴ്​സിറ്റിയിൽനിന്ന്​ എൻജിനീയറിങ്ങിൽ മാസ്​റ്റർ​ ബിരുദം. കാലിഫോർണിയ യൂനിവേഴ്​സിറ്റിയിൽനിന്ന്​ മെറ്റീരിയൽ സയൻസിൽ ഡോക്​​ടറേറ്റ്​ നേടിയ ശേഷം അവിടെത്തന്നെ അസിസ്​റ്റൻറ്​ പ്രഫസറായി. 1985ൽ നാട്ടിലേക്ക്​ മടങ്ങി. 2010 വരെ നാട്ടിലെ സാഗാസിഗ്​ യൂനിവേഴ്​സിറ്റിയിൽ എൻജിനീയറിങ്​ വകുപ്പ്​ തലവനായി സേവനമനുഷ്​ഠിച്ചു. 2000ത്തിലാണ്​ ആദ്യമായി പാർലമ​​​െൻറിലെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptworld newsmohamed Morsimalayalam newsformer Egypt president
News Summary - Egypt's ousted president Mohammed Morsi back without failure -world news
Next Story