12 തീവ്രവാദികളെ വധിച്ചതായി ഈജിപ്ത്
text_fieldsകൈറോ: ഈജിപ്തിൽ 12 തീവ്രവാദികളെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൈറോക ്കടുത്ത സിക്സ്ത് ഒക്ടോബർ നഗരത്തിലെ കെട്ടിടത്തിൽ നടത്തിയ റെയ്ഡിൽ ഏഴു പേരും അ ൽ ശുറൂഖ് പ്രദേശത്ത് നടത്തിയ റെയ്ഡിൽ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. രണ്ടിടങ്ങളിൽനിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്തെ പ്രശസ്തമായ ഗിസ പിരമിഡിന് സമീപമുണ്ടായ സ്ഫോടനത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധമുള്ളവരാണ് റെയ്ഡുകളിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
