കോംഗോ റിപ്പബ്ലിക്കിൽ വീണ്ടും ഇബോള പനി
text_fieldsകിൻഷാസ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കോംഗോ െഡമോക്രാറ്റിക് റിപ്പബ്ലിക്കിൽ വീണ്ടു ം ഇബോള പനി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഗോമയിലെത്തിയ വൈദി കനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. രാജ്യത ്തിെൻറ കിഴക്കൻ മേഖലയിൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട ഇബോള നിയന്ത്രണവിധേയമായ ശേഷം ആദ്യമായാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഇബോള ഏറെ ബാധിച്ച ബുടെേമ്പാ നഗരത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇബോള ലക്ഷണങ്ങൾ കണ്ടത്. ഇവിടത്തെ ചർച്ചിലാണ് ഈ വൈദികൻ ജോലിചെയ്യുന്നത്. പ്രാർഥനക്കിടെ രോഗികളടക്കമുള്ള വിശ്വാസികളുടെ കൈകളിൽ വൈദികൻ സ്പർശിച്ചിരിക്കാമെന്ന് മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ പറയുന്നു. വെള്ളിയാഴ്ച ബസ് മാർഗം ബുടെേമ്പായിൽനിന്നു പുറപ്പെട്ട വൈദികൻ ഞായറാഴ്ച ഗോമയിലെത്തിയശേഷമാണ് ഇദ്ദേഹത്തിന് ഇബോള സ്ഥിരീകരിച്ചുള്ള ലാബ് ഫലം പുറത്തുവന്നത്. രോഗിയെയും ബസിലുണ്ടായിരുന്ന യാത്രക്കാരെയും വേഗം കണ്ടെത്താൻ കഴിഞ്ഞതിനാൽ ഗോമയിൽ രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന് മന്ത്രാലയം അറിയിച്ചു. ബസ് ഡ്രൈവർക്കും 18 യാത്രക്കാർക്കും തിങ്കളാഴ്ച മുതൽതന്നെ പ്രതിരോധ മരുന്ന് നൽകിത്തുടങ്ങി.
ബുടെേമ്പായിൽ ഇബോള പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ആരോഗ്യ പ്രവർത്തകർ ഗോമയിൽ പ്രതിരോധമരുന്ന് വിതരണം പൂർത്തിയാക്കിയിരുന്നു. മോശം റോഡും സായുധ സംഘങ്ങളുടെ ഭീഷണിയും കാരണം 300 കിലോമീറ്റർ അകലെയുള്ള ബുടെേമ്പായുമായി ഗോമക്ക് ബന്ധം കുറവാണ്. കഴിഞ്ഞ വർഷം ഇബോള മൂലം 1655 പേരാണ് മരിച്ചത്. 694 പേർക്ക് രോഗം സുഖപ്പെട്ടു. മൊത്തം 1,60,239 പേർക്ക് പ്രതിരോധ കുത്തിവെപ്പെടുത്തതായും മന്ത്രാലയം അറിയിച്ചു.