തെക്കൻ ആഫ്രിക്കയിൽ ചുഴലിക്കാറ്റും പേമാരിയും; 215 മരണം
text_fieldsഹരാരെ: തെക്കുകിഴക്കൻ ആഫ്രിക്കയിലെ മൂന്നു രാജ്യങ്ങളിൽ വൻനാശം വിതച്ച് ചുഴലിക്കാറ ്റും പേമാരിയും. മൊസാംബീക്, സിംബാബ്വെ, മലാവി എന്നിവിടങ്ങളിൽ വീശിയടിച്ച ‘ഇഡൈ’ ചുഴലി ക്കാറ്റിൽ മരിച്ചവരുടെ എണ്ണം 215 ആയി. മൊസാംബീക്കിലും മലാവിയിലും മാത്രം മരിച്ചവരുടെ എണ്ണം 126 ആണെന്ന് െറഡ്േക്രാസ് അറിയിച്ചു. മൊസാംബീക്കിലെ തുറമുഖനഗരമായ ബൈറയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകളോ തകർച്ചയോ സംഭവിച്ചിട്ടുണ്ട്. കനത്ത മഴയിൽ അണക്കെട്ട് തകർന്ന് നഗരത്തിലേക്കുള്ള അവസാന റോഡും ഒലിച്ചുപോയി. ഇതോടെ അഞ്ചരലക്ഷം പേർ വസിക്കുന്ന ബൈറ നഗരം പൂർണമായും ഒറ്റപ്പെട്ടു. മൊത്തം 15 ലക്ഷത്തിലേറെ പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്.
സിംബാബ്വെയിൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുകയും യു.എ.ഇയിലായിരുന്ന പ്രസിഡൻറ് എമേഴ്സൺ മംഗാഗ്വ പര്യടനം വെട്ടിച്ചുരുക്കി മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്.