Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഫ്രിക്കയിൽ കോവിഡ് ബാധിതർ ഒരു ലക്ഷത്തിലേക്ക്

text_fields
bookmark_border
africa-covid
cancel

കൈറോ: ആഫ്രിക്കൻ വൻകരയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. അവസാന കണക്ക് പ്രകാരം 95,482 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആഫ്രിക്ക സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ആണ് രോഗ ബാധിതരുടെ കണക്കുകൾ പുറത്തുവിടുന്നത്. 

രോഗം ബാധിച്ച് 3,000 പേർ മരിച്ചു. ചികിത്സയിലായിരുന്ന 38,120 പേർ സുഖം പ്രാപിച്ചു. 54,362 പേർ നിലവിൽ ചികിത്സയിലാണ്. സൗത്ത് ആഫ്രിക്കയിലും (18,003) ഈജിപ്തിലുമാണ് (14,229) ഏറ്റവും കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. 

ആൾജീരിയ-7,542, കാമറൂൺ- 3,733, ഘാന-6,269, ഗുവാന-2,863, ഐവറി കോസ്റ്റ്-2,231, മൊറോക്കോ-7,133, നൈജീരിയ-6,677, സുഡാൻ- 3,138, സോമാലിയ-1,573, സെനഗൽ- 2,714 എന്നിവയാണ് കൂടുതൽ രോഗ ബാധിതരുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid 19 cases in Africa near 100,000 -World News
Next Story