ബുർകിനഫാസോയിൽ പള്ളിക്കുനേരെ ആക്രമണം: 15 മരണം
text_fieldsവഗദൂഗ: ബുർകിനഫാസോയിൽ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ മേഖലയിലെ സലാമോസി ഗ്രാമത്തിലെ ഗ്രാൻറ്മോസ്കിൽ പ്രാർഥന നടക്കുന്നതിനിടെ അതിക്രമിച്ചുകയറി തോക്കുധാരി വെടിവെക്കുകയായിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെടിവെപ്പിനെ തുടർന്ന് ഗ്രാമത്തിലെ നിരവധി പേർ പലായനം ചെയ്തതായും റിപ്പോർട്ടുണ്ട്.
മാലി അതിർത്തിയോട് ചേർന്നുകിടക്കുന്ന മേഖലയാണിത്. ബുർകിനഫാസോയിൽ 2015 മുതൽ സായുധധാരികളുടെ ആക്രമണത്തിൽ നൂറുകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. കൂടുതലും സ്കൂളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം.
