നിയന്ത്രണങ്ങൾ മറികടന്ന് വിവാഹം; ദമ്പതികളും അതിഥികളും അറസ്റ്റിൽ
text_fieldsകേപ്ടൗൺ: വിവാഹദിനം ഒരിക്കലും മറക്കാത്ത അനുഭവമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ദമ്പതികളെല്ലാം. എന്നാൽ, ആ ദിവ സം പിന്നീടൊരിക്കലും ഒാർക്കാൻ ഇഷ്ടപ്പെടാത്ത ദിവസമായി മാറിയാൽ എങ്ങനെയുണ്ടാകും. സംഭവ ബഹുലമായ വിവാഹദിവസം സ്വപ ്നത്തിൽ പോലും തിരിച്ച് വരല്ലേ എന്ന് ആഗ്രഹിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ ജബുലാനിയും നൊമ്താൻദാസോയും. < /p>
അണിഞ്ഞൊരുങ്ങി വിവാഹ വേദിയിൽ നിൽക്കുേമ്പാൾ ഇരച്ചെത്തുന്ന പൊലീസ്, നവദമ്പതികളെയും അതിഥികളെയും വിവാഹ ചടങ്ങിന് കാർമികത്വം വഹിക്കുന്ന പുരോഹിതനെയും എല്ലാം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിക്കുന്നു, ദിവസം മുഴുവൻ നടപടികൾക്കും ഉപദേശങ്ങൾക്കും ഒടുവിൽ പണം കെട്ടിവെച്ച് ജാമ്യം നേടി പുറത്ത് വരുന്നു.... ഇതിന് മാത്രം വലിയ തെറ്റാണോ വിവാഹം എന്ന് ചോദിക്കാൻ വരെട്ട.
കോവിഡ് വ്യാപന ഭീതിയിൽ കഴിയുന്ന ദക്ഷിണാഫ്രിക്കയിലാണ് സംഭവം. രണ്ടാഴ്ചയായി അവിടെ ലോക്ഡൗണാണ്. ആളുകൾ ഒരുമിച്ച് കൂടുന്ന പരിപാടികളൊന്നും നടത്തരുതെന്ന് കർശന നിർദേശമുണ്ട്. അതിനിടയിലാണ് 48 കാരനായ ജബുലാനിയും 38 കാരിയായ നൊമ്താൻദാസോയും ആളുകളെ ക്ഷണിച്ച് വിവാഹം നടത്തിയത്.
ഏപ്രിൽ 16 ന് ആണ് ദക്ഷിണാഫ്രിക്കയിൽ ലോക്ഡൗൺ അവസാനിക്കുക. 1700 പേർക്കാണ് ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആളുകൾ കൂടിച്ചേരുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നവദമ്പതികളെ കൂടാതെ പുരോഹിതനും അമ്പതോളം അതിഥികളുമാണ് പൊലീസിെൻറ പിടിയിലായത്. അറസ്റ്റിലായവരെല്ലാം ജാമ്യം നേടിയിട്ടുണ്ടെങ്കിലും നവദമ്പതികളുടെ മധുവിധു കാലം കോടതി നടപടികളാൽ സജീവമാകാനാണ് സാധ്യത.