21 ചിബൂക് പെണ്‍കുട്ടികള്‍ വീടണഞ്ഞു; ബോകോ ഹറാമിന്‍െറ തടവില്‍ ഇനിയും 198 പെണ്‍കുട്ടികള്‍
text_fieldsഅബുജ: രണ്ടര വര്‍ഷത്തോളം ലോകത്തെ ദുരൂഹമായൊരു ഭീകരസംഘത്തിന്‍െറ ബന്ദികളായി കഴിയുക. ലോകത്താകമാനം ഉയര്‍ന്ന മുറവിളികള്‍ക്കും സൈനികവും നയതന്ത്രപരവുമായ നീക്കങ്ങള്‍ക്കുമൊടുവില്‍ വിട്ടയക്കപ്പെടുക. ഇങ്ങനെ ആഗോളശ്രദ്ധേയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ വീടണയാന്‍ കഴിഞ്ഞ ചിബൂക് പെണ്‍കുട്ടികളുടെയും അവരുടെ കുടുംബത്തിന്‍െറയും ആഹ്ളാദമാണ് നൈജീരിയന്‍ തലസ്ഥാനമായ അബുജയെ കഴിഞ്ഞ ദിവസം ശ്രദ്ധേയമാക്കിയത്.
ബോകോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 21 നൈജീരിയന്‍ പെണ്‍കുട്ടികളാണ് കഴിഞ്ഞ ദിവസം കുടുംബങ്ങളിലത്തെിയത്. 2014ല്‍ ചിബൂക് എന്ന പ്രദേശത്തുനിന്ന് 276 സ്കൂള്‍ പെണ്‍കുട്ടികളെയാണ് ഭീകരര്‍ തട്ടിയെടുത്തത്. ഇവരില്‍ 57 പേര്‍ തുടക്കത്തില്‍തന്നെ രക്ഷപ്പെട്ടു. പിന്നീട് ബാക്കിയുണ്ടായിരുന്നവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ തലങ്ങളില്‍ നടന്നുകൊണ്ടിരിക്കയായിരുന്നു. അന്താരാഷ്ട്ര റെഡ്ക്രോസിന്‍െറയും സ്വിസ് സര്‍ക്കാറിന്‍െറയും നൈജീരിയന്‍ സര്‍ക്കാറിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ വ്യാഴാഴ്ച 21 പേരെ വിട്ടുകിട്ടിയത്. പകരം സര്‍ക്കാറിന്‍െറ തടവിലുള്ള ബോകോ ഹറാം അംഗങ്ങളില്‍ ചിലരെ വിട്ടുനല്‍കിയതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. മോചിതരായശേഷം തലസ്ഥാനത്തത്തെിച്ച പെണ്‍കുട്ടികളെ കുടുംബങ്ങളെ വിളിച്ചുവരുത്തിയാണ് സര്‍ക്കാര്‍ കൈമാറിയത്.
കുറച്ചുപേരെ വിട്ടുകിട്ടിയതായ വാര്‍ത്ത വന്നതുമുതല്‍ തങ്ങളുടെ മകള്‍ അക്കൂട്ടത്തിലുണ്ടാകുമോ എന്ന ആലോചനയിലായിരുന്നെന്ന് ഒരു പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും തന്‍െറ മകളെ സ്കൂളിലേക്ക് പറഞ്ഞയക്കുമെന്നും ബോകോ ഹറാമിനെ ഭയപ്പെടുന്നില്ളെന്നും ഒരു മാതാവ് പ്രതികരിച്ചു.
എന്നാല്‍, ഇനിയും തടവില്‍ കഴിയുന്ന 198 പെണ്‍കുട്ടികളെക്കുറിച്ച് ആശങ്കയും മാതാപിതാക്കള്‍ക്കുണ്ട്. അതിനിടെ, 83 പെണ്‍കുട്ടികളെക്കൂടി മോചിപ്പിക്കാന്‍ ബോകോ ഹറാമിലെ ഒരു വിഭാഗം സന്നദ്ധമായതായി പ്രസിഡന്‍റിന്‍െറ വക്താവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.