Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബോകോ ഹറാം...

ബോകോ ഹറാം തീ​വ്രവാദികൾ മരിച്ചനിലയിൽ

text_fields
bookmark_border
ബോകോ ഹറാം തീ​വ്രവാദികൾ മരിച്ചനിലയിൽ
cancel

അബൂജ​: മധ്യ ആഫ്രിക്കൻ രാജ്യമായ ഛാദി​െല ജയിലുകളി​ൽ ബോകോ ഹറാം തീവ്രവാദികളെ മരിച്ചനിലയിൽ കണ്ടെത്തി. അടുത്തിട െ നടന്ന സൈനിക നീക്കത്തിൽ അറസ്​റ്റ്​ ചെയ്​ത 44 ബോകോ ഹറാം തീവ്രവാദികളാണ്​ മരിച്ചതെന്ന്​ കരുതുന്നതായി ചീഫ്​ പ്ര ോസിക്യൂട്ടർ അറിയിച്ചു. ഹൃദയാഘാതവും മറ്റുമാണ്​ മരണകാരണ​മായി പറയുന്നത്​.

സൈനിക നീക്കത്തിനിടെ പിടികൂടിയ 58 പേരെയും ഇടുങ്ങിയ ഒറ്റമുറിയിൽ പാർപ്പിച്ചത്​ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇവർക്ക്​ ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നൽകിയിരുന്നില്ലത്രെ.

എന്നാൽ, ആരോപണങ്ങൾ ഛാദ്​ ഭരണകൂടം നിഷേധിച്ചു. തടവുകാരുടെ മരണകാരണത്തെക്കുറിച്ച്​ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

Show Full Article
TAGS:boko haram world news 
News Summary - Boko Haram fighters found dead
Next Story