ദക്ഷിണാഫ്രിക്കയിൽ ജേക്കബ് സുമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ എ.എൻ.സി
text_fieldsജൊഹാനസ്ബർഗ്: പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനൊരുങ്ങി ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എ.എൻ.സി). ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമയുടെ പിൻഗാമിയായി എത്തുക ആരെന്ന ആകാംക്ഷയിലാണ് ജനം. സുമയുടെ മുൻ ഭാര്യ കൊസാസന ദ്ലാമിനിയും (68) മുൻ മന്ത്രിയും പാർട്ടി ഡെപ്യൂട്ടി പ്രസിഡൻറുമായ സിറിൽ രമാഫോസയും (65) തമ്മിലാണ് പ്രധാന മത്സരം. തെരഞ്ഞെടുപ്പോടെ എ.എൻ.സിയിൽ പിളർപ്പുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
2019ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് ബിസിനസ് സമൂഹത്തിെൻറ പിന്തുണയുള്ള സിറിലിെൻറ വാഗ്ദാനം. അഞ്ചുദിനം നീളുന്ന പാർട്ടി സമ്മേളനത്തിൽ അയ്യായിരത്തിലേറെ പ്രതിനിധികളാണെത്തിയത്. മുൻ ഭാര്യക്കാണ് സുമയുടെ പിന്തുണ. പ്രതിനിധികൾ രഹസ്യബാലറ്റിലൂടെയാണ് നേതാവിനെ തെരഞ്ഞെടുക്കുന്നത്.
