Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2019 5:19 PM GMT Updated On
date_range 23 Dec 2019 5:19 PM GMTഅൽജീരിയൻ സേന മേധാവി അഹ്മദ് സാലിഹ് അന്തരിച്ചു
text_fieldsഅൽജിയേഴ്സ്: അൽജീരിയൻ സൈനിക മേധാവി അഹ്മദ് ഖാഇദ് സാലിഹ് (79) മരണപ്പെട്ടതായി സർക്കാർ ടെലിവിഷൻ അറിയിച്ചു. മരണകാരണം സംബന്ധിച്ച് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ദീർഘകാലമായി രാജ്യം ഭരിക്കുന്ന അബ്ദുൽ അസീസ് ബുതഫ്ലീഖ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഈ വർഷം ഏപ്രിലിൽ വിരമിച്ചിരുന്നു.
ഇതോടെ സൈന്യത്തിന് നിയന്ത്രണമുള്ള രാജ്യത്തിെൻറ ഭരണാധികാരിയായി സാലിഹ് മാറിയിരുന്നു. ബുതഫ്ലീഖയുടെ പകരക്കാരനെ കണ്ടെത്താൻ ഈ മാസം 12ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രധാന റോൾ ഇദ്ദേഹത്തിനായിരുന്നു.
Next Story