അൽജീരിയ: അബ്ദുൽഖാദിർ ബിൻസാലിഹ് ഇടക്കാല പ്രസിഡൻറ്
text_fieldsഅൽജിയേഴ്സ്: പാർലമെൻറ് ഉപരിസഭയുടെ സ്പീക്കർ അബ്ദുൽഖാദിർ ബിൻ സാലിഹിനെ അൾ ജീരിയയുടെ ഇടക്കാല പ്രസിഡൻറായി തെരെഞ്ഞടുത്തു. പാർലമെൻറാണ് അദ്ദേഹത്തെ നാമനിർ ദേശം ചെയ്തത്. നീണ്ട കാലത്തെ വാഴ്ചക്കൊടുവിൽ അബ്ദുൽ അസീസ് ബുതഫ്ലീഖ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
എന്നാൽ ബിൻ സാലിഹിെൻറ നിയമനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ ചൊവ്വാഴ്ച നിരത്തിലിറങ്ങി. പഴയ ഭരണ സംവിധാനത്തിെൻറ ഭാഗമായ ബിൻ സാലിഹിനെ അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ പക്ഷം. പലയിടത്തും സംഘർഷമുണ്ടായി. വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പുതിയ സംവിധാനം വരുന്നതുവരെ 90 ദിവസത്തേക്കാണ് ബിൻസാലിഹിെൻറ നിയമനം. ബൂതഫ്ലീഖക്ക് പിന്നാലെ ഭരണസംവിധാനത്തിൽ വ്യാപക പരിഷ്കാരമാണ് ജനത ആവശ്യപ്പെടുന്നത്. ഈ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയെന്ന ചുമതലയാണ് ബിൻ സാലിഹിന്.