അബ്ദുൽ അസീസ് ബൂതഫ്ലീകയുടെ സഹോദരന് 15വർഷം തടവ്
text_fieldsഅൽജിയേഴ്സ്: അൽജീരിയൻ മുൻ പ്രസിഡൻറ് അബ്ദുൽ അസീസ് ബൗതഫ്ലികയുടെ സഹോദരൻ സെയ്ദ് ബൂതഫ്ലീകയെ 15 വർഷം തടവിനു ശിക്ഷിച്ചു. സർക്കാറിനും സൈന്യത്തിനുമെതിരെ അട്ടിമറിക്ക് പദ്ധതിയിട്ടുവെന്നാരോപിച്ചാണ് കുറ്റം ചുമത്തിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഒപ്പം രണ്ടു മുൻ ഇൻറലിജൻസ് മേധാവികളെയും രാഷ്ട്രീയപാർട്ടി തലവനെയും ശിക്ഷിച്ചതായും എ.പി.എസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ജനകീയ പ്രക്ഷോഭത്തെതുടർന്ന് കഴിഞ്ഞ മേയിൽ അബ്ദുൽ അസീസ് 20വർഷം നീണ്ട അധികാരമൊഴിഞ്ഞിരുന്നു. അബ്ദുൽ അസീസ് സ്ട്രോക്ക് വന്ന് കിടപ്പിലായതിനെ തുടർന്ന് 2013 മുതൽ അൽജീരിയയിൽ ഭരണം നടത്തിയിരുന്നത് സെയ്ദ് ആയിരുന്നു.
