അബ്ദുല്ല ഹംദക് സുഡാൻ പ്രധാനമന്ത്രി
text_fieldsഖാർത്തൂം: സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി അബ്ദുല്ല ഹംദക് അധികാരേമറ്റു. 30 വർഷം രാജ്യം ഭരിച്ച ഉമർ അൽ ബഷീറിെൻറ പതനത്തിനു ശേഷം ജനകീയ സർക്കാരിനായി പ്രക്ഷോഭം നടത് തിയവരാണ് ഹംദകിനെ പ്രധാനമന്ത്രിയായി നിർദേശിച്ചത്.
ഇതോടൊപ്പം സൈനിക,സിവിലിയൻ അംഗങ്ങളടങ്ങിയ പരമാധികാര കൗൺസിലും അധികാരമേറ്റു. ഇതോടെ മാസങ്ങളായി തുടർന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് താൽകാലിക വിരാമമായി.
20 അംഗമന്ത്രിസഭ രൂപീകരിക്കാൻ ഹംദകിന് 21 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ആറു സിവിലിയൻമാരും അഞ്ച് സൈനികരുമുൾപ്പെടുന്നതാണ് പരമാധികാര കൗൺസിൽ. പൊതുതെരഞ്ഞെടുപ്പ് വരെ സുപ്രീംകൗൺസിൽ ആയിരിക്കും സുഡാൻ ഭരിക്കുക. ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനാണ് കൗൺസിലിെൻറ ചെയർമാൻ.