You are here

സൊമാലിയയിൽ കാർബോംബ്​ സ്​ഫോടനം; 52 മരണം

09:32 AM
11/11/2018
Car-Bomb

മൊഗദിഷു: സൊമാലിയയുടെ തലസ്​ഥാനമായ മൊഗദിഷുവിൽ കാർ ബോംബ്​ സ്​ഫോടനത്തിൽ 52 പേർ കൊല്ലപ്പെട്ടു. മൊഗദിഷുവിലെ സഹാഫി ഹോട്ടലിനു സമീപം മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു കാറുകളാണ്​ പൊട്ടിത്തെറിച്ചത്​. സൊമാലി ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ ഡിപാർട്ട്​മ​​​െൻറിനു സമീപമാണ്​ സംഭവം. 

നാലു തീവ്രവാദികൾ ഹോട്ടലിേലക്ക്​ അതിക്രമച്ച്​ കയറി നാട്ടുകാർക്ക്​ നേരെ വെടിയുതിർക്കുകയും ചെയ്​തതായി സുരക്ഷാ ഉദ്യോഗസ്​ഥർ അറിയിച്ചു. ഹോട്ടലിലെ താമസക്കാരെ രക്ഷിച്ചശേഷം സുരക്ഷാ സൈന്യം നാലുപേരെയും ​െവടി​െവച്ച്​ കൊന്നു. 

സൊമാലിയൻ സർക്കാറിനെതിരെ പ്രവർത്തിക്കുന്ന അൽ-ഷബാബ്​ ഗ്രൂപ്പ് ആക്രമണത്തി​​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തു. 


 

Loading...
COMMENTS