കിൻഷാഷ: സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ഡി.ആർ കോംഗോയിൽ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് ദ കോംഗോ) വ്യത്യസ്ത ആക്രമണത ്തിൽ 28 പേർ കൊല്ലപ്പെട്ടു. വംശീയ സംഘർഷം വർധിക്കുന്ന കിഴക്കൻ കോംഗോയിലാണ് ആക്രമണം നടന്നത്.
കോലി ഗ്രാമത്തിൽ ഉറങ്ങി കിടന്ന തദ്ദേശവാസികൾക്ക് നേരെയാണ് കോഡെകോ അക്രമികൾ ആക്രമണം നടത്തിയത്. ഈ സംഭവത്തിൽ 22പേർ കൊല്ലപ്പെട്ടതായി ഇറ്റൂരി പ്രവിശ്യയിലെ ഡുഗു അഡ്മിനിസ്ട്രേഷൻ മേധാവി അദെൽ അലിങ്കി അറിയിച്ചു. ഹേമ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
നോർത്ത് കിവു പ്രവിശ്യക്ക് സമീപമുള്ള ബെനിയിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. അലിയഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എ.ഡി.എഫ്) അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു.
2017ൽ ഇറ്റൂരിയിൽ 700 ലധികം പേർ കൊല്ലപ്പെട്ടതായി ജനുവരിയിൽ യു.എൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.