Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിംബാബ്​വെയിൽ...

സിംബാബ്​വെയിൽ വെള്ളപ്പൊക്കം; 24 മരണം

text_fields
bookmark_border
Zimbabwe
cancel

ഹരാരെ: സിബാബ്​വെയിൽ ചുഴലിക്കാറ്റ്​ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ 24 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകൾ ഒലിച്ച ുപോവുകയും മരങ്ങൾ തകർന്നു വീഴുകയും കൃഷി നശിക്കുകയും​ ചെയ്​തു. 100 കണക്കിന്​ പേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​. 40 പേരെ കാണാനില്ല.

വ്യാഴാഴ്​ച വൈകീട്ട്​​ തുടങ്ങിയ ചുഴലിക്കാറ്റിൽ മൊസാംബിക്​ മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ശക്​തമായി. അത്​ പിന്നീട്​ മലായ്​, സിംബാബ്​വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക്​ വ്യാപിച്ചു. മൊസാംബിക്കിലും മലായിയിലും ദക്ഷിണാഫ്രിക്കയിലുമായി 115 ഓളം പേർ മരിക്കുകയും 8,50,000 പേർ ദുരന്ത ബാധിതരാവുകയും ചെയ്​തിട്ടുണ്ട്​.

അതിവേഗതയിലുള്ള കാറ്റും ശക്​തമായ മഴയും മൂലം രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്​.

Show Full Article
TAGS:Zimbabwe Flood world news malayalam news 
News Summary - 24 Died In zimbabwe Flood - World News
Next Story