Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താന്‍സനിയയില്‍ ഭൂചലനത്തില്‍ 13 മരണം

text_fields
bookmark_border
താന്‍സനിയയില്‍ ഭൂചലനത്തില്‍ 13 മരണം
cancel

ദൊദോമ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ താന്‍സനിയയില്‍ സാമാന്യം ശക്തമായി അനുഭവപ്പെട്ട ഭൂചലനത്തില്‍ 13 പേര്‍ മരിച്ചു. 200ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ നഗരമായ ബുകോബയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്.

മുക്കാല്‍ ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന നഗരമാണിത്. ഏതാനും കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ചലനത്തിന്‍െറ പ്രകമ്പനങ്ങള്‍ കെനിയയിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പത്തിന് അതീവ സാധ്യതയുള്ള ഭ്രംശമേഖലയാണിത്. 2007ലും ഇവിടെ അതിശക്തമായ ഭൂചലനമുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story