ഐ.എസ് ലൈംഗിക അടിമകളെ ഫേസ്ബുക്കിലൂടെ വില്‍ക്കുന്നു
text_fieldsദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലൈംഗിക അടിമകളെ സാമൂഹ്യമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കിലൂടെയാണ് അബു അസദ് അല്‍മാദി എന്ന ഐ.എസ് ഭീകരന്‍ ലൈംഗിക അടിമയായ പെണ്‍കുട്ടിയെ വില്‍പനക്ക് വച്ചത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രത്തോടൊപ്പമാണ് അബു അസദ് വില്‍പന പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇവള്‍ വില്‍പനക്ക് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
ലൈംഗിക അടിമയെ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പെണ്‍കുട്ടിയെ 8000 ഡോളറിന് സ്വന്തമാക്കാം എന്നായിരുന്നു പോസ്റ്റിന്‍റെ അടിക്കുറിപ്പ്. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ 8000 ഡോളറിന് മറ്റൊരു ലൈംഗിക അടിമയുടെ ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഫേസ്ബുക്ക് ഇത് നീക്കം ചെയ്തു. മേയ് 20 നാണ് രണ്ടു ചിത്രങ്ങളും പോസ്റ്റും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
ലൈംഗിക അടിമകളെ വില്‍ക്കുന്നത് പോസ്റ്റിട്ടയാള്‍ നേരിട്ടാണോ അതോ മറ്റാരുടെയെങ്കിലും നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നതാണോ എന്ന് വ്യക്തമല്ല. ഭീകര സംഘടന തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടത്തൊനാണ് ലൈംഗിക അടിമകളെ വില്‍ക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആയുധങ്ങള്‍ക്കും ഭക്ഷണത്തിനും മരുന്നിനും അടക്കം ഇവര്‍ ഇതിലൂടെ പണം കണ്ടത്തെുന്നതായാണ് സൂചന.