Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകരും മുമ്പ് ഈജിപ്ത് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു

text_fields
bookmark_border
തകരും മുമ്പ് ഈജിപ്ത് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു
cancel

കൈറോ: 66 യാത്രക്കാരുമായി മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നിരുന്നതായി ഫ്രഞ്ച്  വ്യോമയാന സുരക്ഷാ ഏജന്‍സി അറിയിച്ചു.തകരുന്നതിന് ഏഴുമിനിറ്റ് മുമ്പാണ് വിമാനത്തിന്‍െറ മൂന്നിടങ്ങളില്‍ നിന്ന് പുകയുയര്‍ന്നതായി സന്ദേശം എ.സി.എ.ആറില്‍ ലഭിച്ചത്. ഗ്രൗണ്ട്സ്റ്റേഷനും വിമാനത്തിനുമിടയിലുള്ള സന്ദേശങ്ങളെ സ്വീകരിക്കുന്ന ഡിജിറ്റല്‍ സംവിധാനമാണ് എ.സി.
എ.ആര്‍. എന്നാല്‍ അപകടകാരണം  അജ്ഞാതമായി തുടരുന്നു.

വിമാനത്തിന്‍െറ ഡാറ്റാ റെക്കോഡറുകള്‍ കണ്ടത്തെിയിരുന്നെങ്കില്‍ അന്വേഷണത്തിന് സഹായകമാവുമായിരുന്നുവെന്നു സംഘം ചൂണ്ടിക്കാട്ടി. വിമാനത്തിലെ ടോയ്ലറ്റും  വിന്‍ഡോ സെന്‍സറുമുള്‍പ്പെടെ മൂന്നിടങ്ങളില്‍നിന്ന് പുകയുയര്‍ന്നതായി ഏഴു സന്ദേശമാണ് ലഭിച്ചത്. അതിനിടെ, തകര്‍ന്ന വിമാനത്തിന്‍െറ അവശിഷ്ടങ്ങളുടെ ചിത്രം ഈജിപ്ഷ്യന്‍ സൈന്യം പുറത്തുവിട്ടു. വിമാനത്തിന്‍െറ സീറ്റുകളുടെ ഭാഗങ്ങളും യാത്രക്കാരുടെ സാധനങ്ങളുടെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story