Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

text_fields
bookmark_border
രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
cancel

കൈറോ: മാധ്യമപ്രവര്‍ത്തകരുടെ സംഘടനാ ആസ്ഥാനം റെയ്ഡ് ചെയ്ത പൊലീസ് സര്‍ക്കാര്‍ വിമര്‍ശകരായ രണ്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എന്നാല്‍, റെയ്ഡ് നടന്നിട്ടില്ളെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

ഏപ്രില്‍ 15ന് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി സര്‍ക്കാറിനെതിരെ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് അറസ്റ്റെന്ന് വിലയിരുത്തപ്പെടുന്നു. ബവ്വാബ യനായര്‍ എന്ന വെബ്സൈറ്റിന്‍െറ എഡിറ്ററാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും നടപടിയില്‍ ആഭ്യന്തര മന്ത്രാലയം മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തുവന്നു. ആഭ്യന്തര മന്ത്രി രാജിവെക്കും വരെ പ്രതിഷേധിക്കാനും അതിന്‍െറ ഭാഗമായി പത്രങ്ങളുടെ ഒന്നാം പേജ് ഒഴിച്ചിടാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story