‘ടീഷര്‍ട്ട് തടവുകാരന്‍’ മോചിതനായി
text_fieldsകൈറോ: ഭീകരസംഘടനാബന്ധം ആരോപിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ തടവിലാക്കിയ 18കാരനെ രണ്ടു വര്‍ഷത്തിനുശേഷം വിട്ടയച്ചു. 2014 ജനുവരിയില്‍ പൊലീസ് പിടികൂടിയ മഹമ്മൂദ് ഹുസൈനെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിരന്തരമായ പ്രക്ഷോഭത്തെയും സാമൂഹികമാധ്യമങ്ങളിലെ കാമ്പയിനുകളെയും തുടര്‍ന്ന് വിട്ടയച്ചത്. 1000 ഈജിപ്ഷ്യന്‍ പൗണ്ടിന്‍െറ ജാമ്യത്തിലാണ് ജയില്‍മോചനം. അറസ്റ്റിലാവുമ്പോള്‍ ‘പീഡനങ്ങളില്ലാത്ത ഒരുരാഷ്ട്രം’ എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചിരുന്നതിനെ തുടര്‍ന്ന് മഹമ്മൂദ് ‘ടീഷര്‍ട്ട് തടവുകാരന്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
നിയമവിരുദ്ധമായി സര്‍ക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് മഹമ്മൂദിനെ ജയിലിലടച്ചത്.
അമേരിക്ക ആസ്ഥാനമായുള്ള റോബര്‍ട്ട് എഫ്. കെന്നഡിയുടെ പേരിലുള്ള മനുഷ്യാവകാശ സംഘടനയാണ് മഹമ്മൂദിനുവേണ്ടി രംഗത്തത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
