Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെയിലത്തുവെച്ചാല് അഴുക്കിളകുന്ന വസ്ത്രങ്ങള്‍ വരുന്നു
text_fieldsbookmark_border
മെല്‍ബണ്‍: വസ്ത്രങ്ങളിലെ കറയിളക്കാന് അലക്കുകല്ലില് മല്ലിടുന്ന സ്ത്രീകള്‍ക്കിനി ആശ്വസിക്കാം. വെയിലത്തോ കത്തുന്ന ബള്ബിനുകീഴിലോ വെച്ചാല്‍ സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങള്‍ അധികംവൈകാതെ വിപണിയിലത്തെും. ചെമ്പും വെള്ളിയും ഉള്‍പ്പെടുന്ന നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ക്ക് സൂര്യപ്രകാശത്തില്‍ സ്വയം വൃത്തിയാകാന്‍ കഴിയുമെന്നാണ് ആസ്ട്രേലിയന്‍ ഗവേഷകരുടെ കണ്ടത്തെല്‍.
ആസ്ട്രേലിയയിലെ ആര്.എം.ഐ.ടി സര്‍വകലാശാലയിലെ ഇന്ത്യന്‍വംശജരായ ഗവേഷകരുള്‍പ്പെട്ട സംഘമാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. 3ഡി ഘടനയുള്ള ഇത്തരം വസ്ത്രങ്ങള്‍ സൂര്യപ്രകാശത്തെ വേഗത്തില്‍ ആഗിരണം ചെയ്ത് ‘ഹോട്ട് ഇലക്ട്രോണുകള്‍’ ഉല്പാദിപ്പിക്കും. ഇതുവഴി വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ച ജൈവകറകളെ വിഘടിപ്പിച്ച് ഇല്ലാതാക്കുമെന്നാണ് ഇവര്‍ കണ്ടത്തെിയിരിക്കുന്നത്.
Next Story
