Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൈജീരിയന്‍ പള്ളിയില്‍ ചാവേര്‍ സ്ഫോടനം: 22 മരണം

text_fields
bookmark_border
നൈജീരിയന്‍ പള്ളിയില്‍ ചാവേര്‍ സ്ഫോടനം: 22 മരണം
cancel


അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ മെയ്ദുഗുരിയിലെ പള്ളിയില്‍ രണ്ട് വനിതാ ചാവേറുകള്‍ നടത്തിയ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. ഈ പ്രദേശം ബോകോ ഹറാം തീവ്രവാദികളുടെ ജന്മദേശമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍  പറഞ്ഞു.
ചാവേറുകളില്‍ ഒരാള്‍ പള്ളിക്കകത്തും മറ്റൊരാള്‍ പുറത്തുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടയില്‍ ഈപ്രദേശത്ത് ബോകോ ഹറാം നിരവധി ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. ഡിസംബര്‍ മുതല്‍ നടന്ന സ്ഫോടനങ്ങളില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story