Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

101 അല്‍ശബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

text_fields
bookmark_border

മൊഗാദിശു: സോമാലിയയില്‍ വിന്യസിച്ച 101 അല്‍ശബാബ് തീവ്രവാദികളെ തങ്ങളുടെ സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി ഇത്യോപ്യന്‍ സൈനിക അധികൃതര്‍  അറിയിച്ചു. അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ ആഫ്രിക്കന്‍ യൂനിയന്‍ ഇവിടെ സൈനികനീക്കം തുടരുകയാണ്.

സോമാലിയയിലെ ഹിരാന്‍ പ്രവിശ്യയിലെ ഇത്യോപ്യന്‍ സൈനിക കേന്ദ്രത്തിനുനേരെ വ്യാഴാഴ്ച അല്‍ശബാബ് തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ ചുരുങ്ങിയത് 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഡസന്‍കണക്കിന് സൈനികരെ കൊലപ്പെടുത്തിയതായി അല്‍ശബാബ് തീവ്രവാദികളുടെ  അവകാശവാദം ഇത്യോപ്യന്‍ സര്‍ക്കാര്‍ വക്താവ് ഗെറ്റാച്യൂ റേഡ നിഷേധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story