Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുര്‍ക്കി പൊലീസ് സ്റ്റേഷനില്‍ കാര്‍ ബോംബ് സ്ഫോടനം; മൂന്നു മരണം

text_fields
bookmark_border
തുര്‍ക്കി പൊലീസ് സ്റ്റേഷനില്‍ കാര്‍ ബോംബ് സ്ഫോടനം; മൂന്നു മരണം
cancel

അങ്കാറ: ഇസ്തംബൂള്‍ സ്ഫോടനത്തിന്‍െറ ഞെട്ടല്‍ മാറും മുമ്പേ തുര്‍ക്കിയില്‍ വീണ്ടും ബോംബാക്രമണം. കുര്‍ദ് സ്വാധീന തെക്കുകിഴക്കന്‍ മേഖലയിലെ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരോധിത കുര്‍ദിഷ് സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി(പി.കെ.കെ)യാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം ആരോപിച്ചു.

സിറിയന്‍ അതിര്‍ത്തിപ്രദേശമായ മിദ്യാത്ത് പട്ടണത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനും രണ്ടുപേര്‍ സിവിലിയന്മാരുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കുര്‍ദിഷ് വിമതരുടെയും ഐ.എസിന്‍െറയും ഭീഷണി ഒരുപേലെ നേരിടുന്ന തുര്‍ക്കിയില്‍ ഈ വര്‍ഷം ഇതോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം ഇരുനൂറിലേറെയായി.

കഴിഞ്ഞ ദിവസം ഇസ്തംബൂളില്‍ പൊലീസ് വാഹനത്തിനുനേരെയുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിലും കുര്‍ദിഷ് വിമതരാണെന്നാണ് കരുതപ്പെടുന്നത്. ആക്രമണത്തില്‍ പങ്കുണ്ടെന്നു കരുതപ്പെടുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story