നിരാഹാരം തുടരുന്ന ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍െറ നില ഗുരുതരം
text_fieldsജറൂസലം: ഇസ്രായേല്‍ ജയിലില്‍ രണ്ടുമാസമായി നിരാഹാരം തുടരുന്ന ഫലസ്തീനി മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ഖിസ് ഏതുനിമിഷവും മരിച്ചേക്കാമെന്ന് അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കി.
33കാരനായ അല്‍ഖിസിന്‍െറ ആരോഗ്യനില അനുദിനം വഷളായിവരുകയാണ്. സൗദിയിലെ അല്‍മജീദ് ടി.വി നെറ്റ്വര്‍ക്കിന്‍െറ കറസ്പോണ്ടന്‍റായ അല്‍ഖിസിനെ നവംബര്‍ 21നാണ് സ്വവസതിയില്‍നിന്ന് ഹമാസിന്‍െറ സജീവ പ്രവര്‍ത്തകനാണെന്നാരോപിച്ച് ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
പൊലീസിന്‍െറ ക്രൂരമായ മര്‍ദനമുറകളില്‍ പ്രതിഷേധിച്ച് നവംബര്‍ 25 മുതലാണ് അദ്ദേഹം നിരാഹാരസമരം തുടങ്ങിയത്.
സമരം 61 ദിവസം പിന്നിട്ടു. കഴിഞ്ഞ ജൂലൈയില്‍ പാസാക്കിയ നിയമപ്രകാരം ഇസ്രായേല്‍ ജയിലുകളില്‍ ആറുമാസം വരെ വിചാരണ കൂടാതെ തടവിലിടാം. അല്‍ഖിസിന്‍െറ അന്യായ തടങ്കലിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ഒരുമാസം മുമ്പ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയിലധികൃതര്‍ അവകാശപ്പെട്ടിരുന്നു.
അല്‍ഖിസിന്‍െറ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു മറുപടി പറയേണ്ടിവരുമെന്ന് ഫലസ്തീന്‍ വക്താവ് സായിബ് ഇര്‍കത് മുന്നറിയിപ്പ് നല്‍കി. 2003ലും 2004ലും 2008ലും അല്‍ഖിസിനെ ഇസ്രായേല്‍ ജയിലിലടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
