Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഫ്രിക്കന്‍ യൂനിയന്‍ സൈനിക കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം; 63 മരണം

text_fields
bookmark_border
  • കെനിയ, ഇത്യോപ്യ എന്നീ രാജ്യങ്ങളുമായി സോമാലിയ അതിര്‍ത്തി പങ്കിടുന്ന ഗെദോ പ്രദേശത്താണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്

മൊഗാദിശു: ദക്ഷിണ പടിഞ്ഞാറന്‍ സോമാലിയയിലെ ആഫ്രിക്കന്‍ യൂനിയന്‍ സൈനിക കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം. അല്‍ഖാഇദ ബന്ധമുള്ള  അശ്ശബാബ് തീവ്രവാദികളാണ് ചാവേറാക്രമണം നടത്തി. നിരവധി സൈനികര്‍ കൊല്ലപ്പെടുകയും ഒട്ടേറെ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് സോമാലിയന്‍ സൈന്യം അറിയിച്ചു.
കെനിയ, ഇത്യോപ്യ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഗെദോ പ്രദേശത്താണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 63 കെനിയന്‍ ക്രിസ്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് അശ്ശബാബ് വക്താവ് അബ്ദിയാസിസ് അബു മുസാബ് അവകാശപ്പെട്ടു.
എന്നാല്‍, കൊല്ലപ്പെട്ടവരുടെ എണ്ണം ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കേന്ദ്രത്തില്‍ തീവ്രവാദികളും സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതേ സംഘടന നേരത്തെയും സോമാലിയയില്‍ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story