Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിതപരിശോധന തുണച്ചില്ല; മൊറലിസ് നാലാം ഊഴത്തിനില്ല

text_fields
bookmark_border
ഹിതപരിശോധന തുണച്ചില്ല; മൊറലിസ് നാലാം ഊഴത്തിനില്ല
cancel

സുക്ര: ജനഹിതം എതിരായതോടെ ഇവോ മൊറലിസിന് അടുത്ത ബൊളീവിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. നാലാം തവണയും മത്സരിക്കാന്‍ ഭരണഘടന ഭേദഗതി വരുത്തുന്നത് തീരുമാനിക്കാന്‍ നടന്ന ഹിതപരിശോധനയിലാണ് മൊറലിസ് പരാജയപ്പെട്ടത്. 2006 ജനുവരിയില്‍ ആദ്യമായി അധികാരത്തിലത്തെിയ മൊറലിസ് മൂന്നുതവണ തുടര്‍ച്ചയായി രാജ്യത്തിന്‍െറ പ്രസിഡന്‍റായി. ജനപ്രീതിയില്‍ ഇപ്പോഴും മുന്നിലുള്ള അദ്ദേഹത്തിന്‍െറ കാലാവധി 2020ല്‍ അവസാനിക്കും.  

അധികാരമേറ്റെടുത്തയുടന്‍  എണ്ണ, പ്രകൃതിവാതക മേഖല ദേശസാത്കരിച്ച് ജനപ്രീതി നേടിയ അദ്ദേഹം ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സമത്വത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. 2008ല്‍ ഹിതപരിശോധനയിലൂടെ പുതിയ ഭരണഘടനക്ക് അംഗീകാരം നേടിയെടുത്തു. 99.41 വോട്ടുകള്‍  എണ്ണിക്കഴിഞ്ഞപ്പോള്‍ 51.33 ശതമാനം പേര്‍ മൊറലിസിനെ എതിര്‍ത്തു വോട്ടുചെയ്തു. അതോടെ ജനഹിതം മാനിക്കുന്നതായി മൊറലിസ്് പ്രഖ്യാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story