സുഡാനില്‍ യു.എന്‍ അഭയകേന്ദ്രത്തില്‍ ആക്രമണം; 18 മരണം
text_fields
നൈറോബി: ദക്ഷിണ സുഡാനിലെ യു.എന്‍ അഭയകേന്ദ്രത്തില്‍ സര്‍ക്കാര്‍ സേന നടത്തിയ ആക്രമണത്തില്‍ 18 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 70ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍ എന്ന സന്നദ്ധ സംഘടനയുടെ രണ്ടു ജീവനക്കാരും സംഭവത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 2013ലെ ആഭ്യന്തരയുദ്ധത്തില്‍ പലായനം ചെയ്തവര്‍ക്ക് നിര്‍മിച്ച ക്യാമ്പിലേക്കാണ് തോക്കുധാരികള്‍ നിറയൊഴിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു. 47,000ത്തിലധികം പേര്‍ തിങ്ങിവസിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നത്. ക്യാമ്പിനുള്ളില്‍ വ്യത്യസ്ത ഗോത്രത്തില്‍പെട്ടവര്‍ തമ്മിലുള്ള ഏറ്റുമുട്ടലും തുടരുന്നതായാണ് വിവരം. യുദ്ധനിയമത്തിന്‍െറ ലംഘനമാണ് സുഡാനില്‍ നടക്കുന്നതെന്ന് യു.എന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍സേന സുഡാന്‍ പീപ്ള്‍ ലിബറേഷന്‍ സേനയുടെ യൂനിഫോം ധരിച്ചാണ് ആക്രമണത്തിനു വന്നതെന്ന് താമസക്കാരനായ ജാക്കബ് നിഹാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
