Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്യോപ്യയിലെ സായുധാക്രമണം; മരണം 208 ആയി

text_fields
bookmark_border
ഇത്യോപ്യയിലെ സായുധാക്രമണം; മരണം 208 ആയി
cancel

ആഡിസ് അബബ: ദക്ഷിണ സുഡാന്‍ അതിര്‍ത്തി പങ്കിടുന്ന ഇത്യോപ്യന്‍ മേഖലയില്‍ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 208 ആയി. അക്രമികള്‍ 108 കുട്ടികളെ തട്ടിക്കൊണ്ട് പോയതായും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനില്‍ നിന്നും അതിര്‍ത്തി കടന്നത്തെിയ 2,84,000 അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാംബെല്ല മേഖലയിലാണ് വെളളിയാഴ്ച അക്രമണമുണ്ടായത്. സംഭവത്തില്‍ 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 ദക്ഷിണ സുഡാന്‍ ആസ്ഥാനമായുള്ള മര്‍ലെ ഗോത്രവര്‍ഗക്കാരാണ് ഗാംബെല്ല പ്രവിശ്യയില്‍ നടന്ന ആക്രമണത്തിനു പിന്നിലെന്ന് ഇത്യോപ്യന്‍ വാര്‍ത്താവിനിമയ മന്ത്രി ഗെറ്റാച്യു റിദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദക്ഷിണ സുഡാന്‍ സര്‍ക്കാറുമായോ വിമതരുമായോ ഇവര്‍ക്ക് ബന്ധമില്ളെന്നാണ് സൂചന.

 

 

 

 

 

 

 

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story